Categories
kerala

പുകസ. വീണ്ടും പുകയുന്നു

പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമിതിയുടെതായി പുറത്തിറക്കിയ തിരഞ്ഞെടുപ്പു പ്രചാരണ വീഡിയോകള്‍ വിവാദമായതിനെത്തുടര്‍ന്ന് സാമൂഹ്യമാധ്യമമങ്ങളില്‍ നിന്നും അപ്രത്യക്ഷമായി. സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനത്തെപ്പറ്റി ഒരു നമ്പൂതിരി മറ്റൊരു സായിപ്പു വേഷക്കാരനോട് സംസാരിക്കുന്ന രീതിയിലുള്ള ഒരു വീഡിയോയും മുസ്ലീം സ്ത്രീയോട് സംസാരിക്കുന്ന മ്‌റ്റൊരു വീഡിയോയുമാണ് പുറത്തിറക്കിയത്. സര്‍ക്കാരിന് വേണ്ടിയുള്ള പ്രചാരണമായി അവതരിപ്പിക്കപ്പെട്ട വീഡിയോ വിവാദമായത് അതിലെ ചിത്രീകരണത്തില്‍ സ്വീകരിച്ച സങ്കല്‍പത്തിന്റെ പേരിലാണ്. നമ്പൂതരിയിടെ ഡയലോഗുകളില്‍ പ്രകടമാകുന്ന ഹിന്ദുത്വ-ബ്രാഹ്മമണ്യ ബോധവും പ്രമേയത്തിന്റെ മൊത്തം മൂഡും വലിയ വിമര്‍ശനാണ് ഉണ്ടാക്കിയത്. കേരളത്തില്‍ നിന്നും എന്നേ പമ്പ കടന്ന പഴയ രീതികളും നമ്പൂതിരി പറഞ്ഞാല്‍ ആധികാരികം എന്ന രീതിയിലുള്ള ധ്വനിയും വലിയ വിമര്‍ശനമാണ് ഇടതു പുരോഗമന കേന്ദ്രങ്ങളില്‍ നിന്നു തന്നെ ഉയര്‍ന്നത്. മുസ്ലീം സ്ത്രി കഥാപാത്രം ഉള്‍പ്പെട്ട വീഡിയോ ഇസ്ലാമോഫോബിയ പരത്തുന്നു എന്ന വിമര്‍ശനവും സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ത്താനിടയാക്കി. ഇതേത്തുടര്‍ന്നാവണം രാത്രിയോടെ ഫേസ്ബുക്ക് പേജില്‍ വീഡിയോ ലഭ്യമല്ലാതെയായി.
നേരത്തെ കൊവിഡ് മഹാമാരി തുടങ്ങിയ കഴിഞ്ഞ വര്‍ഷം സാമൂഹിക അകലം എന്നത് തന്നെയാണ് പണ്ടെത്തെ അയിത്തം എന്ന അര്‍ഥം വരുന്ന രീതിയില്‍ സവര്‍ണമുദ്രകള്‍ നിറഞ്ഞ ഒരു വീഡിയോ പു.ക.സ. തൃശ്ശൂര്‍ ജില്ലാക്കമ്മിറ്റി പുറത്തിറക്കിയതും വലിയ വിവാദം ഉണ്ടാക്കിയതിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വരികയുണ്ടായിട്ടുണ്ട്.

Spread the love
English Summary: contraversy on the vedios of pukasa

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick