Categories
kerala

ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

കോൺഗ്രസ് അംഗത്വം രാജി വെച്ച് ഏറ്റുമാനൂരിൽ മത്സരിക്കാൻ ഇറങ്ങിയ മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. ലതികയെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും നീക്കിയതായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

ഏറ്റുമാനൂര്‍ സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് ലതിക പാര്‍ട്ടിയുമായി അകന്നത്. ഏറ്റുമാനൂര്‍ നല്‍കാത്തതില്‍ ഇവര്‍ കെപിസിസി ഓഫീസിന് മുന്നില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. പിന്നാലെ ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകുകയായിരുന്നു.

thepoliticaleditor

ഏറ്റുമാനൂരില്‍ യുഡിഎഫ് ഘടകക്ഷിയായ കേരള കോണ്‍ഗ്രസിന് നല്‍കിയതിനാലാണ് ലതികയ്ക്ക് സീറ്റ് ലഭിക്കാതെ പോയതെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. മറ്റൊരു സീറ്റ് നൽകാം എന്ന് പറഞ്ഞെങ്കിലും ഏറ്റുമാനൂർ തന്നെ വേണം എന്ന് വാശി പിടിച്ചതിനാലാണ് സീറ്റ് നൽകാതിരുന്നത് എന്നാണ് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയത്.

Spread the love
English Summary: CONGRESS EXPELLED LATHIKA SUBHASH

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick