വട്ടിയൂർക്കാവിൽ വീണ നായർ കോൺഗ്രസ് സ്ഥാനാർഥിയാകും. പി.സി.വിഷ്ണുനാഥ് കുണ്ടറയിൽ മത്സരിക്കും. ടി.സിദ്ദിഖ് കൽപറ്റയിലും വി.വി.പ്രകാശ് നിലമ്പൂരും ഫിറോസ് കുന്നംപറമ്പിൽ തവനൂരിലും സ്ഥാനാർഥിയാകും.
പട്ടാമ്പിയിൽ റിയാസ് മുക്കോളിയാണ് സ്ഥാനാർഥി. സ്ഥാനാർഥി നിർണയത്തെച്ചൊല്ലി തർക്കങ്ങളുണ്ടായ ഇരിക്കൂറിൽ പ്രഖ്യാപിച്ച സ്ഥാനാർഥിയെ മാറ്റില്ല. ഇരിക്കൂറിൽ സജീവ് ജോസഫ് തന്നെ മൽസരിക്കും.
ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് യുഡിഎഫ് പിന്തുണ നൽകിയേക്കും. യു.ഡി.എഫ്. പിന്തുണ കിട്ടിയാൽ സ്വീകരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കിയിരുന്നു.