Categories
latest news

11 സംസ്ഥാനങ്ങളിലെ 100 ബാങ്കുശാഖകളില്‍ സി.ബി.ഐ റെയ്ഡ്

3700 കോടിയുടെ ബാങ്ക് തട്ടിപ്പുകള്‍ സംബന്ധിച്ച് സി.ബി.ഐ. രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിലെ 100 കേന്ദ്രങ്ങളില്‍ റെയ്ഢ് നടത്തി. 30 എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു.
ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ., കാനറ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിലാണ് റെയ്ഡ് നടത്തിയത്. കേരളത്തില്‍ എവിടെയും റെയ്ഡ് നടന്നിട്ടില്ല. ബംഗലൂരു, ഹൈദരാബാദ്, കൊല്‍ക്കൊത്ത, അഹമ്മദാബാദ്, ചെന്നൈ, ഡെല്‍ഹി, കാണ്‍പൂര്‍, ഗാസിയാബാദ്, മഥുര, നോയിഡ, ഗുഡ്ഗാവ്, തിരുപ്പൂര്‍, വെല്ലൂര്‍, ഗുണ്ടൂര്‍, ബല്ലാരി, വഡോദര, സൂറത്ത്, വെസ്റ്റ് ഗോദാവരി, മുംബൈ, വിശാഖ പട്ടണം, ജയ്പൂര്‍, ശ്രീഗംഗാ നഗര്‍, നിമാഡി, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.
വ്യാജ രേഖകള്‍ ഉപയോഗിച്ച് കമ്പനികള്‍ വന്‍തോതില്‍ വായ്പകള്‍ എടുത്ത് തട്ടിപ്പ് നടത്തുന്നതാണ് സി.ബി.ഐ. അന്വേഷിക്കുന്നത്.

Spread the love
English Summary: cbi raid in 100 bank branches in 11 states

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick