കമല്‍ഹാസന്റെ രാഷ്ട്രീയസഖ്യത്തിലെ പാര്‍ടികളിലൊന്നായ നടന്‍ ശരത്കുമാറിന്റെ സമത്വ മക്കള്‍ കക്ഷിയുടെ നേതാവും സ്ഥാനാര്‍ഥിയുമായ വ്യക്തി തിരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ തന്നെ സ്വന്തംപാര്‍ടി ഉപേക്ഷിച്ച് ഡി.എം.കെ.യില്‍ ചേര്‍ന്നത് തമിഴ്‌നാട് രാഷ്ട്രീയത്തിലെ കൗതുകക്കാഴ്ചയായി. മക്കള്‍ നീതി മയ്യം തിരുച്ചിറപ്പള്ളി ജില്ലാ സെക്രട്ടറി ഡി. മുരളീകൃഷ്ണനാണ് അവസാന നിമിഷം പാര്‍ടി മാറിയത്. ലാല്‍ഗുഡി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ മുരളീകൃഷ്ണന്‍ തന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.
വിജയിക്കാനാല്ല വോട്ട് ഭിന്നിപ്പിക്കാനാണ് കമലിന്റെ സഖ്യം മത്സരിക്കുന്നത് എന്ന് മുരളികൃഷ്ണന്‍ ഡിഎംകെയില്‍ ചേര്‍ന്ന ശേഷം ആരോപിച്ചു. എംകെ സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡിഎംകെ സഖ്യത്തിന് മാത്രമേ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയു. അണ്ണാ ഡിഎംകെയും മറ്റുള്ളവരും ബിജെപിയോട് വിധേയത്വമുള്ളവരാണ് എന്ന് മുരളി അഭിപ്രായപ്പെട്ടു.
ശരത്കുമാറിന്റെ ആരാധക സംഘടനയിലും പാര്‍ട്ടിയിലുമായി കഴിഞ്ഞ 30 വര്‍ഷം പ്രവര്‍ത്തിച്ചയാളാണ് മുരളി കൃഷ്ണന്‍.