Categories
latest news

കാനത്തെ മുഖ്യമന്ത്രി ന്യായീകരിച്ചതും ഞങ്ങള്‍ക്കെതിര്-സുകുമാരന്‍നായര്‍

കാനം പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല ‘ എന്നു പറഞ്ഞ് മുഖ്യമന്ത്രി വീണ്ടും ഇപ്പോൾ രംഗത്തെത്തിയത് എന്‍.എസ്.എസിനെ വിമര്‍ശിക്കല്‍ തന്നെയാണ്‌

Spread the love

ശബരിമലവിഷയത്തിൽ കാനം രാജേന്ദ്രൻ പ്രകോപനപരമായി ഒന്നും പറഞ്ഞി ട്ടില്ല എന്ന് ന്യായീകരിച്ചു കൊണ്ട് നടത്തിയ പ്രസ്താവനയിലൂടെ ഇക്കാര്യത്തിൽ എൻ.എസ്.എസ്സിന്റെ നിലപാടുകളെ പരോക്ഷമായി വിമർശിക്കുകയാണ് മുഖ്യമന്തി ചെയ്തിട്ടുള്ളത് എന്ന് ജി.സുകുമാരൻ നായർ

ശബരിമലകേസിന്റെ ആരംഭം മുതൽ വിശ്വാസസംരക്ഷണത്തിന്റെ കാര്യത്തിൽ ഒരേ നിലപാടാണ് നായർ സർവീസ് സൊസൈറ്റി ഇന്നോളം സ്വീകരിച്ചുവന്നിട്ടുള്ളത് , ഇനിയും അത് തുടരുകതന്നെ ചെയ്യും .

thepoliticaleditor

എന്നാൽ വിശ്വാസികൾക്ക് അനുകൂലമായ ഒരു നിലപാടും ഇന്ന് വരെ സംസ്ഥാനസർക്കാർ സ്വീകരിച്ചിട്ടില്ല എന്നതാണ് വസ്തുത. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി കഴിഞ്ഞു പോയ സംഭവങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നു. കടകംപള്ളിയെ തിരുത്തി ക്കൊണ്ടും സംസ്ഥാനസർക്കാർ ഈ വിഷയത്തിൽ ആദ്യം സ്വീകരിച്ച നിലപാടിനെ ന്യായീകരിച്ചുകൊണ്ടും ഇനിയും ആ നിലപാട് തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ടും പാർട്ടിയുടെ അഖിലേന്ത്യ സെക്രട്ടറി രംഗത്തുവരുന്നു .

അതിനെ തുടർന്ന് ദേവസ്വം മന്ത്രിയുടെ ഖേദപ്രകടനത്തെ പരാമർശിക്കാതെതന്നെ സുപ്രീംകോടതിയുടെ അന്തിമ വിധി വിശ്വാസികൾക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാ ക്കുന്നപക്ഷം അവരുമായി ആലോചിച്ചേ നടപടിയെടുക്കൂ എന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയും രംഗത്തെത്തുന്നു . ഇതു കൂടാതെ , ദേവസ്വം മന്ത്രിയുടെയും മുഖ്യമന്ത്രിയുടെ യും നിലപാടുകളെ പിന്തുണച്ചുകൊണ്ടും , വിശ്വാസസംരക്ഷണത്തിനായി ആദ്യം മുതൽ നിലകൊള്ളുന്ന എൻ.എസ്.എസ്സിനെ കുറ്റപ്പെടുത്തിക്കൊണ്ടും സി.പി.ഐ. സംസ്ഥാന സെകട്ടറി കാനം രാജേന്ദ്രൻ സർക്കാരിനെ സഹായിക്കാനെത്തുന്നു . ഇതൊന്നും പോരാതെയാണ് ‘കാനം പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല ‘ എന്നു പറഞ്ഞ് മുഖ്യമന്ത്രി വീണ്ടും ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് .

എൻ . എസ് . എ സ്സിനെതിരെ യുള്ള കാനം രാജേന്ദ്രന്റെ പ്രസ്താവനയിൽ പ്രതിഷേധിക്കാനാണ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് ഇന്നലെ നാമജപഘോഷയാത്ര നടത്തിയത് . അതിൽ പങ്കെടുത്തത് എൻ . എസ് എസ്സിന്റെ പ്രവർത്തകരാണ് . അതിൽ രാഷ്ട്രീയമില്ല– സുകുമാരൻ നായർ പറഞ്ഞു

Spread the love
English Summary: by justifying knam rajendran, chief minister again criticises nss alleges g, sukumaran nair

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick