ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര ഇന്ന് സമാപിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. വൈകിട്ട് 5.30ന് ശംഖുമുഖം കടപ്പുറത്താണ് സമ്മേളനം നടക്കുന്നത്.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി അമിത് ഷാ ശനിയാഴ്ച കേരളത്തിലെത്തിയിരുന്നു. ഇന്ന് ചേരുന്ന ബിജെപി കോർ കമ്മിറ്റിയിലും അമിത് ഷാ പങ്കെടുക്കും. കമ്മിറ്റിയിൽ സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികക്കും ഇന്ന് അന്തിമ രൂപം നല്‍കും.