Categories
latest news

ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ, തൃപ്പൂണിത്തുറയിൽ കെ. ബാബു, കൊല്ലത്ത് ബിന്ദു കൃഷ്ണ

കോണ്‍ഗ്രസ് പട്ടികയിലെ തര്‍ക്ക മണ്ഡലങ്ങളില്‍ പരിഹാരങ്ങള്‍, പട്ടാമ്പിയിലും നിലമ്പൂരിലും തീരുമാനമായില്ല

Spread the love

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ പ്രധാന കീറാമുട്ടികള്‍ തീരുന്നു. നേമം ആയിരുന്നു ഒരു പ്രധാന സ്ഥലം. അവിടെ കെ. മുരളീധരനെ മല്‍സരിപ്പിക്കാന്‍ ധാരണയായി. മറ്റ് തര്‍ക്കസ്ഥലങ്ങളായ കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് തന്നെ സീറ്റ് നല്‍കും. തൃപ്പൂണിത്തുറയില്‍ കെ.ബാബുവും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയും മല്‍സരിക്കും. കുണ്ടറയിലാണ് പി.സി.വിഷ്ണുനാഥിന് സീറ്റ് നല്‍കുന്നതെന്നാണ് സൂചന. പട്ടാമ്പി, നിലമ്പൂര്‍ തുടങ്ങിയ തര്‍ക്ക മണ്ഡലങ്ങളില്‍ ധാരണ ഇനിയും ആയിട്ടില്ല. ഞായറാഴ്ച രാവിലെ ആകുമ്പോഴേക്കും ചില ഇടങ്ങളിലേതൊഴികെ ഭൂരിപക്ഷം മണ്ഡലങ്ങളിലും തീരുമാനം ആകുമെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പറയുന്നത്.

Spread the love
English Summary: bindu krishna in kollam, k.babu in tripoonithura.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick