തെരഞ്ഞെടുപ്പു പ്രചരണത്തിന് ആവേശം പകരാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചൊവ്വാഴ്ച രാത്രി കേരളത്തിലെത്തും. ബുധനാഴ്ചയാണ് പ്രചാരണ പരിപാടി.
നേരത്തെ നിശ്ചയിച്ച തലശ്ശേരി മണ്ഡലത്തില്‍ ഷായ്ക്ക് പരിപാടി ഇല്ല. ഏറണാകുളം,കോട്ടയം, കൊല്ലം, പാലക്കാട് എന്നീ ജില്ലകളിലെ വിവിധ മണ്ഡലങ്ങളില്‍ പൊതുയോഗവും റോഡ്‌ഷോയും ഉണ്ട്.
ചൊവ്വാഴ്ച രാത്രിഒന്‍പതിന്വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ രാത്രി നെടുമ്പാശ്ശേരിയിലെ കോര്‍ട്ട് യാര്‍ഡ് മാരിയറ്റ് ഹോട്ടലില്‍ തങ്ങും. 24ന് രാവിലെ ഹെലികോപ്റ്ററില്‍ തൃപ്പൂണിത്തുറയിലേക്ക്. പത്തരയ്ക്ക് സ്റ്റാച്യു ജങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജങ്ഷനിലേക്ക് റോഡ് ഷോ.
പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ 11.45ന് പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂള്‍ മൈതാനത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. 1.40ന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ ചാത്തന്നൂരിലേക്ക്. 2.30ന് പുറ്റിങ്ങല്‍ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തില്‍ സംസാരിക്കും. ചാത്തന്നൂരില്‍ നിന്ന് കഞ്ചിക്കോട്ടേക്ക്.
4.35ന് ഹെലിക്കോപ്റ്ററില്‍ കഞ്ചിക്കോട്ടെത്തും. 4.55ന് കഞ്ചിക്കോടു മുതല്‍ സത്രപ്പടിവരെ റോഡ് ഷോ. വൈകിട്ട് 5.45ന് കോയമ്പത്തൂരിലേക്ക് പോകും.