ബോളിവുഡ് നടി തപ്‌സി പന്നുവിന്റെ ഓഫീസില്‍ ആദായനികുതി റെയ്ഡ് നടത്തിയതിനെ പരിഹസിച്ചു കൊണ്ട് നടി സാമൂഹ്യമാധ്യമത്തില്‍ കുറിച്ചിട്ട പരിഹാസം വായിച്ചാല്‍ ഒരുവിധം തൊലിക്കട്ടിയുള്ളവരെല്ലാം ലജ്ജിച്ച് പോയി ഒളിക്കും. കേന്ദ്ര സര്‍ക്കാരിനെ കൊന്നു കൊലവിളിക്കുന്ന പരിഹാസം ഏറ്റവും വലിയ ചര്‍ച്ചയായി മാറിയിരിക്കയാണ്. മൂന്ന് ദിവസത്തെ ‘കഠിന പരിശോധന’യെ തപ്‌സി പരിഹസിക്കുന്നു.
ഈ ‘കഠിന പരിശോധന’യിലൂടെ ലഭിച്ച മികച്ച മൂന്ന് ‘കണ്ടെത്തുലുകള്‍’ ആണ് തപ്‌സി അവതരിപ്പിക്കുന്നത്.
ഒന്നാമത്തെ കണ്ടെത്തല്‍– ബഹുമാനപ്പെട്ട ധനമന്ത്രി പറഞ്ഞതു കൊണ്ട് മാത്രം ഞാനറിഞ്ഞ, 2013-ല്‍ ഞാന്‍ നേരിട്ടുവെന്നു പറയപ്പെടുന്ന നടക്കാത്ത റെയ്ഡ്.(2013-ലും തപ്‌സിയുടെ വീട് റെയ്ഡ് ചെയ്തിരുന്നു എന്ന ഒരു വ്യാജ ആരോപണം ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉയര്‍ത്തിയിരുന്നു. സര്‍ക്കാരിന് പ്രതികാര ബുദ്ധിയില്ല എന്ന് വ്യാഖ്യാനിക്കാനായിരുന്നു ഈ വ്യാജം)
രണ്ടാമത്തെത്–പാരീസില്‍ എന്റെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കുന്ന ബംഗ്ലാവിന്റെ താക്കോല്‍. കാരണം വേനലവധി ആണല്ലോ.!!
മൂന്നാമത്തെത്– ഞാന്‍ നിഷേധിച്ചു എന്ന കാരണത്താല്‍ എന്നെ ഫ്രെയിം ചെയ്യാനായി സൃഷ്ടിച്ച അഞ്ചു കോടിയുടെ രസീതി.
ഈ മൂന്ന് പരിഹാസത്തിലൂടെ തനിക്കു നേരെ സര്‍ക്കാര്‍ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് സൂചിപ്പിക്കുകയാണ് തപ്‌സി ചെയ്തിരിക്കുന്നത്. ഒപ്പം കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് നിരായുധമാക്കുകയും ചെയ്യുന്നു.
തപ്‌സി പ്ന്നു, സംവിധായകന്‍ അനുരാഗ് കശ്യപ് എന്നിവര്‍ സംഘപരിവാരിനെ വിമര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ഇവര്‍ക്കെതിരെ കേന്ദ്ര ഏജന്‍സിയായ ആദായനകുതിവകുപ്പിനെ ഉപയോഗിച്ച് കുരുക്കാന്‍ ശ്രമിക്കുന്നത് എന്ന കാര്യം സര്‍ക്കാരിനെ വലിയ തോതില്‍ നാണം കെടുത്തിയ സാഹചര്യത്തിലാണ് തപ്‌സിയുടെ പരിഹാസ പ്രതികരണം ട്വിറ്ററില്‍ വൈറലായിരിക്കുന്നത്.