Categories
kerala

നടന്‍ പി.സി.സോമന്‍ അന്തരിച്ചു

മലയാളത്തിലെ സമാന്തര സിനിമയിലെ പരിചിത മുഖങ്ങളിലൊന്നായിരുന്ന നടന്‍ പി.സി.സോമന്‍ ഇന്ന് വെളുപ്പിന് നാല് മണിക്ക് അന്തരിച്ചു. 81 വയസ്സായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകളില്‍ സ്ഥിരം നടനായി ഉണ്ടാവുമായിരുന്നു. അടൂരിന്റെ കൊടിയേറ്റം, വിധേയന്‍, മതിലുകള്‍ എന്നിവയില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. പിന്നീട് ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചു. അമേച്വര്‍ നാടകങ്ങളിലൂടെയാണ് സോമന്‍ അഭിനയരംഗത്തേക്കു വന്നത്. 350-ഓളം നാടകങ്ങളില്‍ വേഷമിട്ടു. ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ മുന്‍ ജീവനക്കാരനാണ്.

Spread the love
English Summary: actor p.c. soman passes away today morning

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick