2014-ല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ രാജ്യസഭാംഗമായി നടന്‍ മിഥുന്‍ ചക്രവര്‍ത്തി ഇന്നിതാ ബി.ജെ.പി.യുടെ റാലിയില്‍ നരേന്ദ്രമോദിക്കൊപ്പം കൊല്‍ക്കത്ത ബ്രിഗേഡ് മൈതാനത്ത് പങ്കെടുക്കുന്നു. ബി.ജെ.പി. അംഗമായിട്ടല്ല, അതിഥിയായിട്ടാണെന്നാണ് റിപ്പോര്‍ട്ട്.
സൊണാലി ഗുഹ എന്ന തൃണമൂല്‍ എം.എല്‍.എ.യും പാര്‍ടി വിട്ട് ബി.ജെ.പിയിലേക്ക് പോകുകയാണെന്ന് പ്രഖ്യാപിച്ചു. അതിനു കാരണം മറ്റൊന്നുമല്ല, ഇത്തവണ തൃണമൂല്‍ സീറ്റ് നല്‍കിയില്ല എന്നതു തന്നെ മുഖ്യ കാരണം.
ബംഗാളില്‍ വലിയ ബഹുമാന്യത ഉള്ള ബോളിവുഡ് നടനാണ് മിഥുന്‍ ചക്രവര്‍ത്തി. ഇദ്ദേഹം ബി.ജെ.പി.യിലേക്ക് പോകുന്നു എന്ന അഭ്യൂഹം നേരത്തെ ശക്തമായിരുന്നു. ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത് മിഥുനെ കാണാന്‍ വീട്ടലെത്തിയതോടെയാണ് അദ്ദേഹം ബി.ജെ.പി.യിലേക്ക് എന്ന വാര്‍ത്തയും വന്നു തുടങ്ങിയത്. എന്നാല്‍ മിഥുന്‍ ഇതുവരെ ബി.ജെ.പി.യില്‍ ചേര്‍ന്നിട്ടില്ല. മിഥുന് ഉള്ള പോപ്പുലാരിറ്റി മുതലെടുത്ത് മുന്നോട്ടു പോകാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്.