ഭോപ്പാലില്‍ പൈലറ്റുകളെ പരിശീലിപ്പിക്കുന്ന ചെറുവിമാനം ഉയര്‍ന്നു പൊങ്ങിയ ഉടനെ തകര്‍ന്നു വീണു. ക്യാപ്റ്റനും രണ്ട് ട്രെയിനി പൈലറ്റുമാരും പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്ക് ഗുരുതരമല്ല.
ഇന്ന് അല്‍പം മുമ്പായിരുന്നു അപകടം നടന്നത്.പറന്നു പൊങ്ങിയ ഉടനെ വയലിലാണ് വിമാനം നിലംപതിച്ചത്. എന്‍ജിന്‍ പ്രവര്‍ത്തനം പൊടുന്നനെ നിലച്ചു പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
