Categories
kerala

പൊന്നാനിയില്‍ എ.എം. രോഹിത്?

യൂത്ത് കോണ്‍ഗ്രസ് നേതാവ് സിദ്ദീഖ് പന്താവൂരിനെ പൊന്നാനിയില്‍ പരിഗണിക്കുമെന്ന് നേരത്തേ പ്രചാരണമുണ്ടായിരുന്നു

Spread the love

യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പൊന്നാനിയില്‍ എ.എം. രോഹിത് മത്സരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. കെ.പി.സി.സി. അംഗമാണ് എ.എം. രോഹിത്.
യൂത്ത് കോണ്‍ഗ്രസ് നേതാവ് സിദ്ദീഖ് പന്താവൂരിനെ പൊന്നാനിയില്‍ പരിഗണിക്കുമെന്ന് നേരത്തേ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, സി.പി.എം. സ്ഥാനാര്‍ഥിയെചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ക്ക് സാമാദായികച്ഛായ വന്നതാണ് സിദ്ദീഖിന്റെ വഴിയടയാന്‍ കാരണം. സിദ്ദീഖിനെ തിരഞ്ഞെടുപ്പില്‍ ഇറക്കിയാല്‍ യു.ഡി.എഫ്. വര്‍ഗീയ മുതലെടുപ്പ് നടത്തിയെന്ന പ്രചാരണം ശക്തമാകും. അതേസമയം, എ.എം. രോഹിത്തിനെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ തങ്ങളുടേതും മതേതര കാഴ്ചപ്പാടാണ് എന്ന് പ്രഖ്യാപിക്കാന്‍ യു.ഡി.എഫിനാകും.
പാര്‍ട്ടി തിരൂമാനത്തില്‍ പ്രതിഷേധിച്ചവരെല്ലാം സി.പി.എമ്മയുമായി അടുത്തബന്ധം പുലര്‍ത്തുന്നവരും പാര്‍ട്ടിപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുമാണ്. തങ്ങള്‍, ഉയര്‍ത്തിയത് സാമുദായിക താത്പര്യമല്ല എന്ന് തെളിയിക്കേണ്ട ബാധ്യത അവര്‍ക്കുണ്ട്. എ.എം. രോഹിതിനെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ സി.പി.എമ്മിലെ പ്രതിഷേധക്കാര്‍ക്ക് അതിനുള്ള അവസരം ഒരുക്കിക്കൊടുക്കുകയെന്ന തന്ത്രമാണ് യു.ഡി.എഫ്. പയറ്റുന്നത്. സി.പി.എമ്മിന്റെ സ്ഥാനാര്‍ഥിയ്ക്ക് ലഭിക്കേണ്ട ടി.എം.സി. അനുകൂലികളുടെ വോട്ടുകള്‍ എ.എം. രോഹിതിന് നേടാനായാല്‍ വിജയം ഉറപ്പിക്കാമെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നു.
രോഹിത്തിന്റെ വിജയത്തിലൂടെ പാര്‍ട്ടി തീരുമാനം തെറ്റായിരുന്നുവെന്ന് സി.പി.എം. നേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതോടൊപ്പം തങ്ങളും മതേതര ചിന്താഗതിയുള്ളവരാണെന്ന് തെളിയിക്കുകകൂടി ചെയ്യാം എന്നരീതിയില്‍ സി.പി.എമ്മിലെ വിമതസ്വരക്കാര്‍ ചിന്തിച്ചാല്‍ പൊന്നാനിയില്‍ തിരിച്ചുപിടിക്കാന്‍ ഈ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനായേക്കും.

Spread the love
English Summary: AM.ROHITH MYA GET CANDIDATE TICKET IN PONNANI CONSTITUENCY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick