Categories
exclusive

നിനിതയുടെയും രാജേഷിന്റെയും ആരോപണമുന ഒരു വിദഗ്ധന്റെ താല്‍പര്യത്തിനു നേരെ

എം.ബി.രാജേഷ്
അവതരിപ്പിച്ച ഗൂഢാലോചനാവാദത്തിന്റെ മുന ചൂണ്ടുന്നത് സെലക്ഷന്‍ കമ്മിറ്റിയിലെ ഒരു വിദഗ്ധാംഗത്തിന്റെ താല്‍പര്യത്തിനു നേരെ

Spread the love

നിനിത കണിച്ചേരിയുടെ നിയമനവിവാദത്തില്‍ ഭര്‍ത്താവും സി.പി.എം.നേതാവുമായ എം.ബി.രാജേഷ് മൗനം ഭഞ്ജിച്ച് ഇടപെട്ടതോടെ അദ്ദേഹം അവതരിപ്പിച്ച ഗൂഢാലോചനാവാദത്തിന്റെ മുന ചൂണ്ടുന്നത് സെലക്ഷന്‍ കമ്മിറ്റിയിലെ ഒരു വിദഗ്ധാംഗത്തിന്റെ താല്‍പര്യത്തിനു നേരെ. സംസ്ഥാനത്തെ ഇടതുപക്ഷത്തെ പ്രതിക്കൂട്ടിലാക്കുന്ന ഈ നിയമന വിവാദം ഉണ്ടാക്കാന്‍ ഇടയാക്കിയ വിദഗ്ധസമിതി അംഗങ്ങളെല്ലാം ഇടതുപക്ഷക്കാര്‍ എന്നറിയപ്പെടുന്നവരാണ് എന്നതും ശ്രദ്ധേയമാകുന്നു.

ഉമര്‍ തറമേല്‍

അധ്യാപകനിയമനത്തിനായി ഉണ്ടാക്കിയ എക്‌സ്പര്‍ട്ട് കമ്മിറ്റിയിലുള്ളവര്‍ പ്രമുഖരായ കോളേജധ്യാപകരാണ്. ഉമര്‍ തറമേല്‍ എം.ജി.സര്‍വ്വകലാശാലാ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലാണ്. ഡോ. കെ.എം.ഭരതന്‍ തിരൂര്‍ മലയാളം സര്‍വ്വകലാശാലയിലാണ്. ഡോ. ടി.പവിത്രന്‍ കലിക്കറ്റ് സര്‍വ്വകലാശാലയിലുള്‍പ്പെടെ അധ്യാപകനായിരുന്ന് റിട്ടയര്‍ ചെയ്ത ശേഷം കേന്ദ്രസര്‍ക്കാരിന്റെ ശ്രേഷ്ഠഭാഷാ വികസന പദ്ധതിയില്‍ ഉന്നതപദവിയില്‍ കേരളത്തില്‍ ചുമതലയില്‍ സേവനം ചെയ്യുകയാണ്.

thepoliticaleditor
ഡോ. ടി.പവിത്രന്‍

നിനിതയ്‌ക്കെതിരെ വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയ വിഷയവിദഗ്ധരില്‍ ഒരാളുടെ സഹപ്രവര്‍ത്തകന്റെ ഭാര്യയാണ് റാങ്ക് പട്ടികയിലുണ്ടായിരുന്ന ഒരാള്‍ എന്നും അവര്‍ക്കു വേണ്ടിയാണ് നിനിതയ്‌ക്കെതിരെ നീക്കം നടന്നതെന്നും ചില കോണുകളില്‍ നിന്നും ആരോപണം ഉയരുന്നുണ്ട്. എം.ബി.രാജേഷ് സൂചിപ്പിക്കുന്ന ഗൂഢാലോചന ഇതാണോ എന്നുള്ള ചര്‍ച്ചയും ഉയരുന്നുണ്ട്.

ഡോ. കെ.എം.ഭരതന്‍


ഒരു കാര്യം ഉറപ്പാണ്, നിനിതയെ പിന്തിരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് വിവാദമെല്ലാം ഉണ്ടാകുന്നത്. അതിനര്‍ഥം, നിനിത പിന്‍മാറിയിരുന്നെങ്കില്‍ പ്രശ്‌നം ഒഴിവാകുമായിരുന്നു എന്നാണ്. വിഷയവിദഗ്ധര്‍ കൂടിയാലോചന നടത്തിയിരുന്നു എന്നും അതില്‍ തെറ്റില്ല എന്നുമാണ് അവര്‍ തന്നെ സൂചിപ്പിക്കുന്നത്. കൂടിയലോചന നടത്തിയത് ആര്‍ക്ക് നിയമനം ലഭിക്കാന്‍ വേണ്ടിയാണ് എന്നതാണ് ഇനി അറിയാനുള്ളത്. അത് നടപ്പാകാതെ വന്നതിനാലാണോ വിവാദം ഉണ്ടായത് എന്നതും ഉത്തരം കിട്ടേണ്ട ചോദ്യമാണ്. നിനിതയെ പിന്തിരിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദഗ്ധസമിതിയിലെ ഒരാള്‍ തന്നെ ഫോണില്‍ വിളിച്ച് അല്‍പം ഭീഷണി സ്വരത്തില്‍ സംസാരിച്ചിരുന്നുവെന്ന് കാലടി സര്‍വ്വകാലാശാലയിലെ മലയാളം മേധാവിയായ ഡോ. ലിസി മാത്യുവിന്റെ വെളിപ്പെടുത്തലും ഗൂഢാലോചനാവാദത്തെ ബലപ്പെടുത്തുന്നുണ്ട്.

നിനിതയുടെ നിയമനം അസാധുവാണെന്ന് സ്ഥാപിക്കാന്‍ അവരുടെ യോഗ്യതകള്‍ സംബന്ധിച്ച് ഉയര്‍ത്തിവിട്ട തെറ്റായ വിവാദങ്ങള്‍ ഈ സംഭവത്തില്‍ ചെറുതല്ലാത്ത ഒരു ഗൂഢാലോചന ഉണ്ടായതിന്റെ സൂചന തന്നെയാണ് നല്‍കുന്നത്.

അതേസമയം തനിക്ക് വൈസ് ചാന്‍സലറെയോ ഇന്റര്‍വ്യു ബോര്‍ഡിലെ ആരെയെങ്കിലുമോ ഒരു പരിചയവും ഇല്ല എന്ന നിനിത കണിച്ചേരിയുടെ പ്രസ്താവന മുഖവിലയ്ക്ക് എടുക്കാന്‍ ആരും തയ്യാറാവില്ല. വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് പ്രമുഖ സി.പി.എം. സഹയാത്രികനും പുരോഗമന സാഹിത്യകാരനും പാര്‍ടിയില്‍ എണ്‍പതുകള്‍ മുതല്‍ പ്രമുഖ സ്ഥാനത്തുള്ള താത്വിക, സാംസ്‌കാരിക പ്രവര്‍ത്തകനും ആണ്. അതിനും പുറമേ തൃശ്ശൂര്‍ സ്വദേശിയുമാണ്. പാലക്കാട് സ്വദേശിനിയും കാലിക്കറ്റ് സര്‍വ്വകലാശാലാ മുന്‍ ചെയര്‍പേഴ്‌സനുമൊക്കെയായ നിനിതയ്ക്ക് അദ്ദേഹത്തിനെയും തിരിച്ചും അറിയില്ല എന്നു പറഞ്ഞാല്‍ അത് ആരും വിശ്വസിക്കില്ല. അതു പോലെ ഇന്റര്‍വ്യൂബോര്‍ഡിലെ ഡോ.ഉമര്‍ തറമേലും ടി.പവിത്രനും അറിയപ്പെടുന്ന എഴുത്തുകാരും ഗവേഷകരും ആണ്.

Spread the love
English Summary: There is a conspiracy suspected behing the appointment contraversy of Ninitha Kanicheri.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick