കൊവിഡ് കാലത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രത്യേകതകള്‍ ഏറെയാണ്. ഇന്ന് തിരഞ്ഞെുടുപ്പു കമ്മീഷന്‍ പ്രഖ്യാപിച്ച പുതുമകള്‍ ഇവയാണ്:
- 80 വയസ്സു കഴിഞ്ഞവര്‍ക്ക് തപാല്‍ വോട്ട്
- ബൂത്തുകളുടെ എണ്ണം കൂട്ടുന്നു. കേരളത്തില്‍ 40,771 ബൂത്തുകള്‍.
- പോളിങ് സമയം ഒരു മണിക്കൂര്‍ വരെ നീട്ടാം.
- പത്രിക നല്‍കാന്‍ സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേരെ മാത്രമേ അനുവദിക്കൂ.
- വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേര്‍ മാത്രമേ പാടുള്ളൂ.
- പ്രത്യേക കേന്ദ്ര പൊലീസ് നിരീക്ഷകരെ നിയോഗിക്കും. കേരളത്തിലേക്കുള്ള പൊലീസ് നിരീക്ഷകന്‍ ദീപക് മിശ്ര ഐ.പി.എസ്.(റിട്ട.)
- ഒരു മണ്ഡലത്തിന് വേണ്ടി പരമാവധി ചെലവഴിക്കാന്‍ അനുവാദമുള്ളത് 30.8 ലക്ഷം രൂപ
- നിയന്ത്രണങ്ങളോടെ റോഡ് ഷോ നടത്താം.
- എല്ലാ പോളിങ് സ്‌റ്റേഷനുകളും കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മാത്രം.