Categories
latest news

തമിഴ് പറയാന്‍ കഴിയാത്തതില്‍ ഖേദിച്ച് മോദിയും ഷായും, കാമരാജിനെപ്പോലുള്ള നേതാവാണ് വേണ്ടതെന്ന് രാഹുല്‍

മോദി സര്‍ക്കാര്‍ തമിഴ്ജനതയെ അവരുടെ സംസ്‌കാരത്തെ ഭാഷയെ ഒന്നും ബഹുമാനിക്കുന്നവരല്ലെന്നും രാഹുല്‍ വിമര്‍ശിച്ചു

Spread the love

തമിഴ് നാട്ടിലാണ് രാഷ്ട്രീയ ഇന്ത്യ മുഴുവന്‍. നരേന്ദ്രമോദിയും അമിത് ഷായും മുന്‍പില്ലാത്ത തമിഴ് പ്രേമവുമായി രംഗത്തുണ്ട്. തമിഴ് സംസാരിക്കാന്‍ കഴിയാത്തതില്‍ ഇരുവരും ഇന്ന് ഖേദം പ്രകടിപ്പിച്ചു. രാഹുല്‍ ഗാന്ധിയാകട്ടെ തെങ്കാശിയില്‍ പ്രചാരണയോഗത്തില്‍ കാമരാജിനെ പ്രശംസിച്ചു. കാമരാജിനെപ്പോലുള്ള നേതാക്കളാണ് ഇന്നാവശ്യമെന്ന് രാഹുല്‍ പറഞ്ഞു. കാമരാജിന്റെ ഉച്ചഭക്ഷണ പദ്ധതിയെ സാമ്പത്തിക വിദഗ്ധര്‍ സര്‍വ്വരും എതിര്‍ത്തിട്ടും കാമരാജ് ജനങ്ങളെയാണ് കേട്ടതെന്ന് രാഹുല്‍ സൂചിപ്പിച്ചു. തമിഴ്‌നാട് അന്ന് ചെയ്തത് പിന്നീട് രാജ്യം മുഴുവന്‍ നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.
മോദി സര്‍ക്കാര്‍ തമിഴ്ജനതയെ അവരുടെ സംസ്‌കാരത്തെ ഭാഷയെ ഒന്നും ബഹുമാനിക്കുന്നവരല്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. ഒരു ഭാഷ, ഒരു സംസ്‌കാരം, ഒറ്റ ചരിത്രം-അതാണ് മോദി പറയുന്നതെന്നും രാഹുല്‍ പറഞ്ഞു.

Spread the love
English Summary: we-need-leaders-like-kamaraj-says-rahul-gandhi-modi-and-amith-shah-regrets-for-not-knowing-tamil

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick