Categories
latest news

ഉത്തര്‍ഖണ്ഡ് ദുരന്തം: പ്രതീക്ഷകള്‍ അവസാനിക്കുന്നു.. ജീവന്റെ ലക്ഷണങ്ങള്‍ ഇനിയില്ല, 56 മൃതദേഹം കിട്ടി

148 പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ഇനി മൂന്നോ നാലോ ദിവസം കൂടി മാത്രമേ രക്ഷാപ്രവര്‍ത്തനത്തിന് സാധ്യത കാണുന്നുള്ളൂ

Spread the love

ഉത്തര്‍ഖണ്ഡ് മഞ്ഞുമല പ്രളയം സംഭവിച്ച പത്ത് ദിവസം കഴിയുമ്പോള്‍ ദുരന്തത്തില്‍ കാണാതായവര്‍ ഇനിയും ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷ അധികൃതര്‍ അവസാനിപ്പിച്ചു. ഇതുവരെ 56 മൃതദേഹങ്ങള്‍ കണ്ടുകിട്ടി. ടണലുകളില്‍ കുരുങ്ങിക്കിടക്കുന്നുവെന്ന് കരുതുന്നവര്‍ ആരും ജീവനോടെ ഇരിക്കുന്നുണ്ട് എന്ന് രക്ഷാപ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നില്ല. ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന ദേഹങ്ങള്‍ ഏറെ അഴുകിയതും വികൃതമായതുമാണ്. 22 ശരീരാവശിഷ്ടങ്ങള്‍ കിട്ടിയിട്ടുണ്ട്. ആരുടെതാണെന്ന് തിരിച്ചറിയാനായിട്ടില്ല.കാണാതായവരുടെ പൂര്‍ണ വിവരങ്ങള്‍ ആരുടെ പക്കലും പൂര്‍ണമായി ഇല്ലതാനും. ഡി.എന്‍.എ. പരിശോധന മാത്രമാണ് മൃതദേഹം തിരിച്ചറിയാനുള്ള മാര്‍ഗം. 148 പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല.
തപോവന്‍ തുരങ്കത്തില്‍ രാപകല്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതായി ഉത്തര്‍ഖണ്ഡ് പൊലീസ് മേധാവി അശോക് കുമാര്‍ പറഞ്ഞു. എന്നാല്‍ ആരും ഇനി ജീവനോടെ ഉണ്ടാവുമെന്ന് പ്രതീക്ഷയില്ല. ഇനി മൂന്നോ നാലോ ദിവസം കൂടി മാത്രമേ രക്ഷാപ്രവര്‍ത്തനത്തിന് സാധ്യത കാണുന്നുള്ളൂ. എങ്കിലും അവശിഷ്ടങ്ങള്‍ മാറ്റല്‍ തുടരുമെന്ന് ഡി.ജി.പി. പറഞ്ഞു.

Spread the love
English Summary: uttarkhand tragedy- no more expectations about trapped persons,56 bodies recovered,148 still missing.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick