അധികാരമേറ്റ് ഒരു മാസം കഴിയുമ്പോള്‍ അമേരിക്കന്‍് പ്രസിഡണ്ട് ജോ ബൈഡന് വെള്ളിയാഴ്ച ആദ്യമായി ഒരു സൈനിക നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത് സിറിയക്കെതിരെ. യു.എസ്. പോര്‍വിമാനങ്ങള്‍ സിറിയയിലെ ഭീകരന്മാരുടെ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി. എത്രമാത്രം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അറിവായിട്ടില്ല. ഒട്ടേറെ ഭീകരര്‍ കൊല്ലപ്പെട്ടു എന്ന് ഒരു സൈനിക ഓഫീസര്‍ സി.എന്‍.എന്‍. എന്ന ടി.വി.ചാനലിനോട് പറഞ്ഞു.
ട്രംപിനെ അപേക്ഷിച്ച് ബൈഡന് സൗമ്യസമീപനക്കാരനാണെന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ ഇത് മുതലെടുത്ത്, കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം ഇറാനിലെ സായുധരായ അക്രമകാരികള്‍ യു.എസ്.എയര്‍ബേസിനു സമീപം രണ്ടു തവണ ആക്രമണം നടത്തുകയുണ്ടായി. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഭീകരന്മാര്ക്കുള്ള മറുപടിയാണ് വെള്ളിയാഴ്ചത്തെ പ്രത്യാക്രമണം എന്നാണ് നിഗമനം. പ്രസിഡണ്ടിന്റെ ഉത്തരവനുസരിച്ചാണ് ആക്രമണമെന്ന് പെന്റഗണ്‍ വക്താവ് മൈക്ക് കിര്‍ബി പറഞ്ഞു.
Social Media

ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024

10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news

Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024