ജനാധിപത്യം കശാപ്പു ചെയ്ത് സൈന്യം അധികാരം പിടിച്ചെടുത്ത മ്യന്‍മറില്‍ ശനിയാഴ്ച പ്രതിഷേധിച്ച് തെരുവിലിറങ്ങിയ ജനക്കൂട്ടത്തിനു നേരം സൈന്യം വെടിയുതിര്‍ത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. മ്യന്‍മറിലെ പ്രധാനപ്പെട്ട നഗരമായ മാന്‍ഡലെയിലാണ് സംഭവം. ബിസിനസ്സുകാരുടെ നഗരമായ മാന്‍ഡലെയില്‍ 8000-ത്തിലധികം പേരാണ് പ്രതിഷേധിച്ചത്. പട്ടാളം വെടിവെപ്പാരംഭിച്ചു. രണ്ട്ു തവണ വെടിവച്ചതായി പറയുന്നുണ്ട്.
എത്ര പേര്‍ മരിച്ചു എന്നത് സംബന്ധിച്ച് കൃത്യം വിവരമില്ല. സൈന്യം ഇത് സ്ഥിരീകരിക്കുന്നില്ല. ധാരാളം പേര്ക്ക് പരിക്കേററതായി പറയുന്നുണ്ട്. അമേരിക്കന്‍ മാധ്യമങ്ങള് രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്റര്‍നെറ്റ് നിരോധനം നടപ്പാക്കിയ സൈന്യം എല്ലാ വാര്‍ത്താവിനിമയ സംവിധാനവും നിയന്ത്രക്കുന്നുണ്ട്.

ഓങ്‌സാന്‍ സ്യൂചി ഉള്‍പ്പെടെയുള്ള നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ പട്ടാളം അനുവദിക്കുന്നില്ല. ജനാധിപത്യലോകത്തിന്റെ കണ്ണീരാവുകയാണ് മ്യന്‍മര്‍.