‘ഇ. ശ്രീധരൻ സാറിന്റെയും ഒരു സാങ്കേതിക വിദഗ്ധനായി രാജ്യത്തിനു അദ്ദേഹം നൽകിയ സേവനങ്ങളുടെയും വലിയ ആരാധകനാണ് ഞാൻ. അദ്ദേഹം ബിജെപിയിൽ ചേർന്നതിലും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നതിലും ഞാൻ വളരെ ആവേശത്തിലാണ്. പക്ഷേ ഇത് അൽപം നേരത്തെ ആയി പോയില്ലേ എന്നാണ് എന്റെ ഭയം. അദ്ദേഹത്തിന് ഒരു പത്ത്– പതിനഞ്ച് വർഷം കൂടി കാത്തിരിക്കാം എന്നാണ് എന്റെ അഭിപ്രായം. ഇപ്പോൾ വെറും 88 വയസ്സല്ലേ ആയിട്ടുള്ളൂ’–
ഈ വാക്കുകള്‍ ഒരു അഭിനന്ദനമാണെന്ന് വായിച്ചു തുടങ്ങുമ്പോള്‍ തോന്നിയേക്കാം, എന്നാല്‍ ഒരു ഒന്നാന്തരം പരിഹാസം ആണെന്ന് ഒടുവില്‍ മനസ്സിലാകും.
ഇ.ശ്രീധരന്റെ രാഷ്ട്രീയപ്രവേശത്തെ പരിഹസിച്ചുകൊണ്ട് തമിഴ്-തെലുങ്ക് യുവതാരം സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്ത വാക്കുകളാണ് മുകളില്‍ കൊടുത്തത്.
ട്വീറ്റ് ഇതായിരുന്നു
Big fan of E. Sreedharan sir and his service to our country as a technocrat. So excited he has joined the BJP and wants to be the next CM of Kerala. I’m just apprehensive that it might be a little premature. He could have waited 10-15 years IMHO. He’s only 88 after all.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇ.ശ്രീധരൻ ബിജെപിയിൽ ചേരുന്ന കാര്യം സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ശ്രീധരൻ നടത്തിയ ചില പ്രസ്താവനകൾ വിവാദമായിരുന്നു.