മുംബൈയില്‍ വ്യവസായ പ്രമുഖന്‍ മുകേഷ് അംബാനിയുടെ വീടായ ആന്റില-യ്ക്ക് 200 മീറ്റര്‍ അകലം സ്‌ഫോടക വസ്തു വെച്ച കാര്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയോടെയാണ് കാര്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയത്. സി.സി.ടിവി. ദൃശ്യങ്ങളുടെ സഹായത്തോടെ കാറിന്റെ വരവിനെപ്പറ്റിയുള്ള വിശദാംശങ്ങള്‍ ശേഖരിക്കന്നുണ്ട്. കാറില്‍ നിന്ന് 20 ജലാറ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയിരുന്നു.

ഈ കാര്‍ മുമ്പ് പല തവണ മുകേഷ് അംബാനിയുടെ കാറിനെ പിന്തുടര്‍ന്നിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഒരു മാസമായി ആന്റിലയുടെ മുന്നില്‍ ഈ കാര്‍ കിടക്കുന്നുണ്ടായിരുന്നു. മുകേഷ് അംബാനിയുടെ ജീവനക്കാരുടെ കാര്‍ നമ്പറുകളോട് സാദൃശ്യമുള്ള 20 നമ്പര്‍ പ്ലേറ്റുകള്‍ ഈ കാറില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

ഈ കാര്‍ വ്യാഴാഴ്ച ആന്റില-യുടെ സമീപം പാര്‍ക്കു ചെയ്യുന്നതിനു മുമ്പായി മുംബൈയിലെ പ്രശസ്തമായ ആരാധനാ്‌കേന്ദ്രമായ ഹാജി അലി ദര്‍ഗയുടെ മുന്നില്‍ പത്ത് മിനിട്ട് നിര്‍ത്തിയിട്ടിരുന്നു എന്ന ഒരു വാര്‍ത്ത അതിനിടയിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിന് ഔദ്യോഗിക സ്ഥിരീകരണം കിട്ടിയിട്ടില്ല. എന്നാല്‍ വിഷയം വേറെ വഴിക്കു തിരിച്ചുവിടാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ വാര്‍ത്തയെന്ന് വ്യാഖ്യാനവും ഉണ്ട്.
രാജ്യത്ത് ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള പ്രമുഖ വ്യക്തികളിലൊരാളാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ കൂടിയായ മുകേഷ് അംബാനി.