Categories
kerala

എം.എല്‍.എ.മാരുടെ ആരോഗ്യം വഷളായി, നിരാഹാര സമരം നിര്‍ത്തി

പകരം റിയാസ് മുക്കോളി, റിജില്‍ മാക്കുറ്റി, എന്‍എസ് നുസൂര്‍ എന്നിവര്‍ നിരാഹാരം തുടങ്ങി

Spread the love

സെക്രട്ടേറിയേറ്റിന് മുന്നില്‍ എം.എല്‍.എമാരായ ഷാഫി പറമ്പിലും ശബരിനാഥും പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്കായി നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി.
ഒമ്പത് ദിവസമായി തുടരുന്ന നിരാഹാര സമരത്താല്‍ എം.എല്‍.എമാരുടെ ആരോഗ്യനില ഏറെ മോശമായതോടെയാണ് സമരം അവസാനിപ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രഡിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇടപെട്ടാണ് നിരാഹാര സമരം അവസാനിപ്പിച്ചത്.
ഷാഫിക്കും ശബരിനാഥിനും പകരം റിയാസ് മുക്കോളി, റിജില്‍ മാക്കുറ്റി, എന്‍എസ് നുസൂര്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാര്‍ നിരാഹാര സമരം തുടരുമെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick