സര്‍ക്കാരില്‍ നിന്നും വ്യക്തമായ ഉത്തരവ് കിട്ടിയാല്‍ സമരം തീര്‍ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് പി.എസ്.എസി. ഉദ്യോഗാര്‍ഥികള്‍. ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ട്. സമരത്തിനാധാരമായ വിഷയങ്ങള്‍ നന്നായി ഉള്‍ക്കൊണ്ടാണ്സര്‍ക്കാര്‍ പ്രതിനിധികള്‍ സംസാരിച്ചത്.സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും ഉത്തരവ് കിട്ടുന്നത് വരെ സമാധാനപരമായി സമരം തുടരുമെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു.. ഉദ്യോഗാര്‍ഥികളുമായുള്ള സര്‍ക്കാരിന്റെ ചര്‍ച്ചയില്‍ തീരുമാനമായില്ല. ഹോം സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി. മനോജ് എബ്രഹാമുമാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്.
സമരം ചെയ്യുന്ന റാങ്ക് ഹോള്‍ഡര്‍മാരുടെ മൂന്ന് പ്രതിനിധികളെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നത്. ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്സ് റാങ്ക് ഹോള്‍ഡേഴ്സ് കൂട്ടായ്മ പ്രതിനിധിയായ ലയ, ജിഷ്ണു, വിനേഷ് എന്നിവരും പങ്കെടുത്തു.