Categories
kerala

ഇ.ശ്രീധരനെ മാന്യമായി പരിഹസിച്ച് എന്‍.എസ്. മാധവന്‍.. ചുറ്റുവട്ടത്ത് നടക്കുന്നത് മനസ്സിലാക്കാത്തതിന്റെ പ്രശ്‌നം

അപകടകരമായ ‘നിഷ്‌കളങ്കത’ ശ്രീധരന്‍ ഇപ്പോള്‍ ബി..ജെ.പി.യില്‍ ചേരാന്‍ പറഞ്ഞ കാരണത്തിലും കാണാം–മാധവന്‍ നിരീക്ഷിക്കുന്നു

Spread the love

ഇ.ശ്രീധരന്‍ താന്‍ ബി.ജെ.പി.യില്‍ ചേരുന്നതായി നടത്തിയ പ്രഖ്യാപനത്തെ വിവിധ രാഷ്ട്രീയകക്ഷികളും സാമൂഹ്യമാധ്യമങ്ങളും പൊതുവെ മൃദുവായി കൈകാര്യം ചെയ്തപ്പോള്‍ പൊതിഞ്ഞു വെച്ച പരിഹാസവുമായി പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍ രംഗത്തുവന്നത് അതീവ ശ്രദ്ധേയമായി. ഒരു പ്രമുഖ പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് മാധവന്‍ അര്‍ഥവത്തായ ചില നിരീക്ഷണങ്ങളിലൂടെ ശ്രീധരന്റെ രാഷ്ട്രീയ എന്‍ജിനീയറിങിനെ വിമര്‍ശനവിധേയമാക്കുന്നത്.
‘ ഏകാഗ്രതയോടെ ഒരു മേഖലയില്‍ മാത്രം ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന ഒരാള്‍ സമൂഹയാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാതെ പോകുന്നതു് സ്വാഭാവികമാണ്. തലച്ചോറിന്റെ ഒരു ഭാഗം ആവര്‍ത്തിച്ചുള്ള പ്രവൃത്തിയിലൂടെ വികസിക്കുമ്പോള്‍ പലപ്പോഴും ചുറ്റുവട്ടത്ത് നടക്കുന്നത് മനസ്സിലാക്കുകയില്ല.’–മാധവന്‍ എഴുതുന്നു.

ശ്രീധരന്‍ വിരളമായി മാത്രം രാഷ്ട്രീയം പറഞ്ഞിട്ടുള്ള ആളാണെന്ന് രണ്ട് ഉദാഹരണങ്ങളിലൂടെ മാധവന്‍ പറയുന്നു. ഒന്ന്, വിദ്യാലയങ്ങള്‍ രാഷ്ട്രീയ മുക്തമാക്കണം എന്നതാണ്. കേരളത്തിലെ മധ്യവര്‍ഗത്തിനിടയില്‍ പ്രബലമായ വിചാരമാണിത്. അത് അധികം ചിന്തിക്കാതെ, മധ്യവര്‍ഗത്തിന്റെ ആശയം അദ്ദേഹം ആവര്‍ത്തിച്ചുവെന്ന് കരുതിയാല്‍ മതി. രണ്ട്, പൗരത്വബില്ലിനെതിരായ സമരത്തെക്കുറിച്ചാണ്. എന്തിന്റെയും പേരില്‍ കേന്ദ്രത്തെ എതിര്‍ക്കുക എന്നത് ഒരു ഫാഷന്‍ ആയിരിക്കുന്നു എന്നായിരുന്നു ശ്രീധരന്റെ വിമര്‍ശനം. അവിശ്വസനീയം ! ഒട്ടേറെ ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഈ വിഷയത്തെകക്കുറിച്ച് ഭരണകക്ഷിയായ ബി.ജെ.പി.പോലും, ഉടുപ്പു മാറുന്നതു പോലുള്ള, ലാഘവത്തിലുള്ള ഒരു കാര്യമായി പറഞ്ഞിട്ടില്ല. അപകടകരമായ ഈ ‘നിഷ്‌കളങ്കത’ ശ്രീധരന്‍ ഇപ്പോള്‍ ബി..ജെ.പി.യില്‍ ചേരാന്‍ പറഞ്ഞ കാരണത്തിലും കാണാം–മാധവന്‍ നിരീക്ഷിക്കുന്നു.
‘ കേരളത്തിലെ രണ്ടു മുന്നണികളിലും ഇച്ഛാശക്തി കാണാത്തതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ശ്രീധരന്‍ പറഞ്ഞത്. വ്യക്തിപരമായ രാഷ്ട്രീയ തീരുമാനം എന്നു പറഞ്ഞാല്‍ മതിയായിരുന്നു. കാരണം ഇച്ഛാശക്തിയൊന്നും താരതമ്യപഠനം നടത്താവുന്ന വിഷയമല്ല. കേരളത്തിലെ രണ്ട് മുന്നണികളുടെയും കാലങ്ങളില്‍ ഏതാണ്ട് സമയത്തിനു തന്നെ പൂര്‍ത്തിയായ കൊച്ചി മെട്രോയെ മെട്രോമാന് തീര്‍ച്ചയായും അറിയാം. അതതുപോലെ തന്നെ, 2005-ല്‍ അദ്ദേഹത്തിന്റെ ഡി.എം.ആര്‍.സി. പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഗുജറാത്തിലെ അഹമ്മദാബാദിലെ മെട്രോയ്ക്ക് കല്ലിടുന്നത് 2015-ല്‍ ആണെന്ന കാര്യവും അറിയണമല്ലോ.’ –മാധവന്‍ എഴുതുന്നു.

thepoliticaleditor

ശ്രീധരന്റെ സതീര്‍ഥ്യനും ഇന്ത്യയിലെ തിരഞ്ഞെടുപ്പുരംഗത്തിന്റെ അലകും പിടിയും മാറ്റിയ വ്യക്തിയുമായ ടി.എന്‍.ശേഷന്‍ ഒടുവില്‍ ബാല്‍താക്കറെയുടെ സഹായത്തോടെ ശിവസേനാ സ്ഥാനാര്‍ഥിയായി രാഷ്ട്രപതി പദത്തിലേക്കു മല്‍സരിച്ചത് ഓര്‍മിച്ചു പോകുന്നു എന്ന ഗൂഢപരിഹാസത്തോടെയാണ്,( ഇ.ശ്രീധരന്റെ പരിണാമത്തെ സംബന്ധിച്ച് ഒരു പ്രവചനം പോലെ പറയാവുന്ന)തന്റെ ശ്രീധരന്‍ വിമര്‍ശനം അവസാനിപ്പിക്കുന്നത്.

Spread the love
English Summary: PROMINENT WRITER N.S. MADHAVAN CRITICISES E. SREEDHARAN'S OPINIONS ABOUT GOVERNANCE IN KERALA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick