Categories
latest news

ഭീമ കൊറേഗാവ് കേസില്‍ വരവരറാവുവിന് ജാമ്യം

വ്യാജമായി സൃഷ്ടിച്ചെടുത്ത തെളിവുകള്‍ കൃത്രിമമായി വ്യക്തികളുടെ ഇ-മെയിലില്‍ സ്ഥാപിച്ച ശേഷം കേസെടുത്തതെന്ന് ആരോപണം ഉയര്‍ന്നിട്ടുള്ള പൂനെയിലെ ഭീമ-കൊറേഗാവ് കേസില്‍ ജയിലില്‍ അടച്ച കവിയും ആക്ടീവിസ്റ്റുമായ വരവരറാവുവിന് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. 81 വയസ്സായ റാവുവിന്റെ തകര്‍ന്ന ആരോഗ്യം പരിഗണിച്ചാണിത്. 50,000 രൂപയുടെ വ്യക്തഗത ജാമ്യം, അടുത്ത ആറ് മാസത്തേക്ക് മുംബൈ എന്‍.ഐ.എ.യുടെ പ്രവര്‍ത്തന പരിധി വിടരുത്, വിളിപ്പിച്ചാല് എപ്പൊഴും ഹാജരാവണം എന്നിവയാണ് വ്യവസ്ഥകള്‍. ആരോഗ്യം മെച്ചപ്പെട്ടാല്‍ ജാമ്യം റദ്ദാക്കണമെന്നും എന്‍.ഐ.എ. ആവശ്യപ്പെട്ടു. 2018-ല്‍ അറസ്റ്റു ചെയ്യപ്പെട്ട റാവു ഏതാനും ദിവസം മുമ്പ് ഗുരുതരാവസ്ഥയില്‍ മുംബൈ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.

Spread the love
English Summary: poet and activist varavara rao granted bail in connection with bheema coregaon case

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick