പൊലീസിനെതിരായ അക്രമമാണ് തിരുവനന്തപുരത്ത് കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. കെ.എസ്.യു മാർച്ച് മുല്ലപ്പള്ളി ഉദ്ഘാടനം ചെയ്തത് അക്രമ ഉദ്ഘാടന മായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിനെ വളഞ്ഞിട്ട് അക്രമിക്കുന്ന അഴിഞ്ഞാട്ടമാണ് സെക്രട്ടറിയേറ്റ് നടയിൽ നടന്നത്. കലാപത്തിനുള്ള ശ്രമമായിരുന്നുവെന്നും പൊലീസ് ആത്മസംയമനം പാലിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന്കെ.എസ്.യുവിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പോലീസും കെ.എസ്.യു പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു . കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനും നിരവധി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. വൈസ് പ്രസിഡന്റ് സ്‌നേഹ ഉള്‍പ്പെടെയുള്ള വനിതാ പ്രവര്‍ത്തര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പ്രകോപിതരായ കെ.എസ്.യു.ക്കാര്‍ പൊലീസിനെ സംഘടിതമായി ആക്രമിച്ചത് സമരത്തിന്റെ ഗതി തന്നെ തിരിച്ചുവിട്ടരിക്കയാണിപ്പോള്‍. നിലത്ത് വീണു കിടക്കുന്ന പൊലീസുദ്യോഗസ്ഥനെ വളഞ്ഞിട്ടു തല്ലുന്ന ചിത്രങ്ങള്‍ സമരത്തിന്റെ വ്യത്യസ്തമായ രംഗം കാണിച്ചുതരുന്നവയായി മാറി. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിന്റെ കാതല്‍ ഇതാണ്.
സെക്രട്ടറിയേറ്റില്‍ നിരാഹാരമിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കെ.എസ്.യു മാര്‍ച്ച് നടത്തിയത്.
സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പോലീസിനു നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. സമരപന്തലിലുണ്ടായിരുന്ന കസേരയും ബക്കറ്റുമെടുത്ത് സെക്രട്ടറിയേറ്റ് വളപ്പിനുള്ളിലെ പോലീസുകാര്‍ക്ക് നേരെ വലിച്ചെറിഞ്ഞു. തുടര്‍ന്ന് പോലീസ് ലാത്തിവീശുകയായിരുന്നു.