ഓര്‍ത്തഡോക്‌സ് സഭയുടെ അധീനതയിലുള്ള പള്ളികളിലെ സെമിത്തേരികളില്‍ യാക്കോബായ വിഭാഗത്തിന് ശവസംസ്‌കാരം അനുവദിച്ച കേരള സര്‍ക്കാരിന്റെ നടപടിക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ ഹൈക്കോടതിയെ സമീപിച്ചു. കോടതി ഹരജി ഫയലില്‍ സ്വീകരിച്ച് സര്‍ക്കാരിനും മറ്റ് കക്ഷികള്‍ക്കും നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു.
ഹര്‍ജി ഫെബ്രുവരി 17-ന് പരിഗണിക്കും. നേരത്തെ, യാക്കോബായവിഭാഗത്തിന്റെ കുടുംബ സെമിത്തേരിയായിരുന്നതും ഇപ്പോള്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെതായി അംഗീകരിക്കപ്പെടുകയും ചെയ്ത സെമിത്തേരിയില്‍ അടക്കം ചെയ്യാന്‍ എതിര്‍പ്പുണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ 2020-ല്‍ സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സിലൂടെ യാക്കോബായ വിഭാഗത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.