Categories
latest news

നിയമസഭാ ടിക്കറ്റിന് ഓണ്‍ലൈനായി അപേക്ഷിക്കാം, ഫീസ് കാല്‍ലക്ഷം മുതല്‍..!!

കമല്‍ഹാസന്റെ പാര്‍ടിയായ മക്കള്‍ നീതി മയ്യം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നിയമസഭയിലേക്ക് സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. എല്ലാ അപേക്ഷയും ഓണ്‍ലൈന്‍ ആയി മാത്രം. 25,000 രൂപ ഫീസടച്ചാല്‍ മാത്രമേ അപേക്ഷിക്കാനാവൂ

Spread the love

കമല്‍ഹാസന്റെ പാര്‍ടിയായ മക്കള്‍ നീതി മയ്യം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നിയമസഭയിലേക്ക് മല്‍സരിക്കുന്നുണ്ട്. എന്നാല്‍ എത്ര സീറ്റില്‍ മല്‍സരിക്കും എന്ന് പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. എല്ലാ അപേക്ഷയും ഓണ്‍ലൈന്‍ ആയി മാത്രം. 25,000 രൂപ ഫീസടച്ചാല്‍ മാത്രമേ അപേക്ഷിക്കാനാവൂ. ഫെബ്രുവരി 21 മുതല്‍ പാര്‍ടിക്ക് ഫീസടച്ച് ടിക്കറ്റിനായി അപേക്ഷ നല്‍കാവുന്നതാണ്. ഇതാണ് ഉലകനായകന്‍ സ്റ്റൈല്‍!!
മക്കള്‍ നീതി മയ്യം 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 3.77 ശതമാനം വോട്ട് നേടിയിരുന്നു. തിരഞ്ഞെടുപ്പു കമ്മീഷന്‍ അനുവദിച്ച ചിഹ്നം ടോര്‍ച്ച് ആണ്. ചില നഗരങ്ങളില്‍ പ്ത്ത് ശതമാനം വരെ വോട്ട് വിഹിതമുണ്ട് കമലിന്റെ പാര്‍ടിക്ക്.
പാര്‍ടിയുമായി ബന്ധപ്പെട്ട മറ്റൊരു വിശേഷം കൂടിയുണ്ട്- പാര്‍ടിയുടെ ആജീവനാന്ത പ്രസിഡണ്ടാണ് കമല്‍ഹാസന്‍. ഒരാള്‍ക്കും ആ സ്ഥാനം ആഗ്രഹിക്കാനാവില്ല !!
അണ്ണാ ഡി.എം.കെ.യും ഇത്തവണ ടിക്കറ്റുമോഹികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അപേക്ഷാഫീസും ഉണ്ട്. എന്നാല്‍ കമലിന്റെയത്ര കഴുത്തറപ്പനല്ല- 15,000 രൂപ മതി. കേരളത്തിലും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന പാര്‍ടിക്ക് ഇവിടെത്തേക്കും അപേക്ഷിക്കാന്‍ അവസരം ഉണ്ട്.
കേരളത്തിലെ യു.ഡി.എഫിന്, പ്രത്യേകിച്ച് കോണ്‍ഗ്രസിന് തീര്‍ച്ചയായും പിന്തുടരാവുന്ന മാതൃകയാണിത്. കെ.പി.സി.സി.ക്ക് ഉറപ്പായും നല്ലൊരു തുക ഫണ്ടായി ലഭിക്കുമെന്നുറപ്പാണ്.

Spread the love
English Summary: oneline applications for assembli tickets in tamil nadu, fees up to 25,000.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick