Categories
kerala

പി.എസ്.സി. ഒഴിവുകള്‍: യാഥാര്‍ഥ്യം മറച്ചുവെച്ച് വ്യാജപ്രചാരണമെന്ന് മുഖ്യമന്ത്രി

പി.എസ്.എസി. പട്ടിക തയ്യാറാക്കുമ്പോള്‍ യഥാര്‍ഥ ഒഴിവിനേക്കാള്‍ അഞ്ചിരട്ടി ഉദ്യോഗാര്‍ഥികളുടെ പേരുകള്‍ ഉണ്ടായിരിക്കും. അതുകൊണ്ടു തന്നെ പട്ടികയിലെ എണ്‍പത് ശതമാനം പേര്‍ക്കും ജോലി കിട്ടാതിരിക്കാനാണ് സാധ്യത. സത്യം നമ്മള്‍ സത്യമായിത്തന്നെ പറയണമല്ലോ

Spread the love

പി.എസ്.സി. ഒഴിവുകളുടെ കാര്യത്തില്‍ യാഥാര്‍ഥ്യം മറച്ചുവെച്ച് വ്യാജപ്രചാരണമെന്ന് മുഖ്യമന്ത്രിവാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പി.എസ്.എസി. പട്ടിക തയ്യാറാക്കുമ്പോള്‍ യഥാര്‍ഥ ഒഴിവിനേക്കാള്‍ അഞ്ചിരട്ടി ഉദ്യോഗാര്‍ഥികളുടെ പേരുകള്‍ ഉണ്ടായിരിക്കും. അതുകൊണ്ടു തന്നെ പട്ടികയിലെ എണ്‍പത് ശതമാനം പേര്‍ക്കും ജോലി കിട്ടാതിരിക്കാനാണ് സാധ്യത. ഒഴിവുകള്‍ പരമാവധി സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്നത്തെ മന്ത്രിസഭായോഗവും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിയമനം പി.എസ്.സി.ക്കു വിട്ടിട്ടില്ലാത്ത വകുപ്പുകളിലെ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ താല്‍ക്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഈ സര്‍ക്കാര്‍ അഞ്ച് വര്‍ഷമല്ലേ ആയിട്ടുള്ളൂ. പത്ത് വര്‍ഷം ജോലി ചെയ്യുന്നവര്‍ എന്നു പറഞ്ഞാല്‍ ഞങ്ങളുടെ രാഷ്ട്രീയപരിഗണനയൊന്നും ഇല്ല എന്നത് പരിശോധിച്ചാല്‍ മനസ്സിലാകും. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയതോടെ ഈ മാര്‍ച്ച്,ഏപ്രില്‍ മാസങ്ങളില്‍ റിട്ടയര്‍ ചെയ്യുന്നവരുടെ ഒഴിവിലേക്കു കൂടി നിലവില്‍ നിന്നുള്ള പട്ടികയില്‍ നിന്നും നിയമനം നടക്കാനുള്ള അവസരമാണ് ഈ സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത് എന്നതാണ് യാഥാര്‍ഥ്യം. മറിച്ചുള്ള വ്യാജപ്രചാരണങ്ങള്‍ അസ്ഥാനത്താണ്. 4012 റാങ്ക് ലിസ്റ്റുകള്‍ ഈ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചതാവട്ടെ 3113 മാത്രമാണ്. 4012 പട്ടികയില്‍ ആകെ നാല് ലക്ഷം ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകും. എന്നാല്‍ അഞ്ചിലൊന്ന് ഒഴിവുകള്‍ മാത്രമേ ശരിക്കും ഉണ്ടാകൂ. പട്ടികയിലെ എല്ലാവര്‍ക്കും നിയമനം ഉണ്ടാകില്ല. സത്യം നമ്മള്‍ സത്യമായിത്തന്നെ പറയണമല്ലോ. കേരളത്തില്‍ ആകെ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം തന്നെ 5,28,231 ആണ്. ഇതില്‍ ഒരു വര്‍ഷം വരുന്ന പരമാവധി ഒഴിവുകള്‍ തന്നെ 25,000-ഓളം മാത്രമേ ഉണ്ടാവൂ. അപ്പോള്‍ കാര്യം വ്യക്തമാകും.
ദേഹത്ത് എണ്ണയും പെട്രോളും ഒഴിച്ചുള്ള കളിയില്‍ കരുതല്‍ വേണമെന്ന് ചെറുപ്പക്കാരോട് അഭ്യര്‍ഥനയുണ്ട്. തങ്ങള്‍ ഉദ്ദേശിക്കാത്ത രീതിയില്‍ ചുറ്റുമുള്ളവര്‍ തന്ത്രപൂര്‍വ്വം പെരുമാറിയാല്‍ അതിന് പാവങ്ങള്‍ ഇരയാക്കപ്പെടും.

Spread the love
English Summary: No political ajenda behind employment and appointments says Pinarayi Vijayan.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick