കാലടി സര്‍വ്വകലാശാലയില്‍ നിനിത കണിച്ചേരിക്ക് നിയമനം നല്കിയ വിവാദത്തില്‍ നിനിതയ്ക്ക് എതിരായി വൈസ് ചാന്‍സലര്‍ക്ക് കത്തയച്ച വിദഗ്ധസമിതി അംഗം ഡോ: ടി.പവിത്രന് താനയച്ച കത്ത് പിന്‍വലിച്ചു. താന്‍ കത്തില്‍ അറിയിച്ച അഭിപ്രായത്തില്‍ നിന്നും പിന്മാറിയതായി പവിത്രന് വി.സി.യെ രേഖാമൂലം അറിയിച്ചു. വിഷയവിദഗ്ധരുടെത് ശുപാര്‍ശ മാത്രമാണെന്ന കാര്യത്തില്‍ തനിക്കുണ്ടായ തെറ്റിദ്ധാരണയാണ് നേരത്തെ മറ്റു ചില അഭിപ്രായങ്ങള്‍ എഴുതിയറിയിക്കാന്‍ കാരണമെന്നും ഉദ്യോഗാര്‍ഥിക്ക് യോഗ്യത ഉണ്ടോ എന്ന് പരിശോധിക്കുക മാത്രമാണ് സമിതിയുടെ അധികാരപരിധിയിലുള്ള കാര്യമെന്ന് മനസ്സിലാക്കുന്നതായും ഡോ. പവിത്രന് സൂചിപ്പിക്കുന്നു.
കണ്ണൂര്‍ ജില്ലക്കാരനായ ഡോ: പവിത്രന് ശക്തനായ സി.പി.എം. അനുഭാവിയായി അറിയപ്പെടുന്ന വ്യക്തിയാണ്. കമ്മ്യൂണിസ്റ്റ് കുടുംബാംഗമായ ഇദ്ദേഹം ദീര്‍ഘകാലം പയ്യന്നൂര്‍ കോളേജിലെ മലയാളം അധ്യാപകനും വകുപ്പു മേധാവിയും പിന്നീട് കലിക്കറ്റ് സര്‍വ്വകലാശാല വകുപ്പു മേധാവിയുമായിരുന്നിട്ടുണ്ട്. വിരമിച്ചതിനു ശേഷം ഇപ്പോള്‍ ശ്രേഷ്ഠഭാഷാവികസനവുമായി ബന്ധപ്പെട്ടുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ മേധാവിയായി തിരൂരിലാണ് ഡോ: പവിത്രന് പ്രവര്‍ത്തിക്കുന്നത്.
നിനിതയ്ക്ക് നിയമനം നല്കാതിരിക്കാനും ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മറ്റൊരു വ്യക്തിക്ക് നിയമനം സാധ്യമാക്കാനുമായി വിദഗ്ധസമിതിയംഗങ്ങളിലൊരാളായ ഡോ; ഉമര്‍ തറമേല്‍ ഗൂഢാലോചന നടത്തിയെന്ന സൂചന നല്കി നിനിത കണിച്ചേരിയും ഭര്‍ത്താവും സി.പി.എം. സംസ്ഥാനസമിതി അംഗവുമായ എം.ബി.രാജേഷും കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.
ഈ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഡോ: പവിത്രന് തന്റെ മുന്‍നിലപാട് തിരുത്തി വി.സി.ക്ക് കത്തെഴുതിയതെന്ന് കരുതപ്പെടുന്നു. ഉമര്‍ തറമേലിനെയും പവിത്രനെയും കൂടാതെ വിദഗ്ധ സമിതിയിലുള്ള മൂന്നാമനായ ഡോ: കെ.എം.ഭരതനും ഇടതുപക്ഷ അനുഭാവിയാണെന്ന കാര്യം നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Social Media

മന്ത്രിമാരുടെ “മാറ്റ”വും വാര്‍ത്താ ചാനലുകളുടെ ദയനീയതയും…
September 16, 2023

യുപിയിൽ മോഷണക്കുറ്റം ആരോപിച്ച് 2 കുട്ടികളുടെ സ്വകാര്യഭാഗത്ത് പച്ചമുളക് തേച്ച...
August 06, 2023

Categories
kerala

Social Connect
Editors' Pick
ഷാരോൺ വധക്കേസ് മുഖ്യപ്രതി ഗ്രീഷ്മക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
September 25, 2023
കോണ്‍ഗ്രസ് തുരുമ്പിച്ച ഇരുമ്പു പോലെ- മോദി
September 25, 2023