ഇന്ത്യന്‍ നഴ്‌സിങ്-മിഡ് വൈഫറി രംഗത്തെ ഔദ്യോഗിക സംഘടനയായ സൊസൈറ്റി ഓഫ് മിഡ് വൈഫ്‌സ് ഇന്ത്യ(SOMI)യുടെ പതിനഞ്ചാമത് ത്രദിന ദേശീയ സമ്മേളനം ഫെബ്രുവരി 12-ന് കേരള ആരോഗ്യവകുപ്പു മന്ത്രി കെ.കെ.ശൈലജ ഉല്‍ഘാടനം ചെയ്യും.
മിഡ് വൈഫറി വിദ്യാഭ്യാസത്തിലെ പുതിയ ചക്രവാളങ്ങള്‍-അനുഭവങ്ങളും പ്രതീക്ഷകളും എന്നതാണ് ഇത്തവണത്തെ ദേശീയ സമ്മേളനത്തിന്റെ സന്ദേശം. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ സമ്മേളനം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടത്തുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് സമ്മേളനത്തിന് തുടക്കമാകും.
മൂന്നു ദിവസത്തെ സമ്മേളനം പൂര്‍ണമായും വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലാണ് നടത്തുന്നത്. സംഘടനയുടെ ദേശീയ അധ്യക്ഷ മിതാലി അധികാരി ഉദ്ഘാടനച്ചടങ്ങില്‍ ആധ്യക്ഷം വഹിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ അഡീഷണല്‍ കമ്മീഷണര്‍ ഡോ. എസ്.കെ. സിക്ദര്‍, ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അധ്യക്ഷന്‍ ഡോ. ടി.ദിലീപ്കുമാര്‍, ട്രെയിന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡണ്ട് ഡോ. റോയ് കെ.ജോര്‍ജ്ജ്, നഴ്‌സിങ് എജുക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. ജോളി ജോസ്, നഴ്‌സിങ് സര്‍വ്വീസസ് അഡീഷണല്‍ ഡയറക്ടര്‍ എം.ജി.ശോഭന, കേരള നഴ്‌സിങ് ആന്റ് മിഡ് വൈഫറി കൗണ്‍സില്‍ രജിസ്ട്രാര്‍ ഡോ. സെലീന ഷാ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കും.