പ്രമുഖ സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു. 72 വയസായിരുന്നു. കോട്ടയം ജില്ലയിലെ പാലാ സ്വദേശിയാണ്. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം.
സമാന്തര, വാണിജ്യേതര സിനിമാപ്രവര്‍ത്തകരുടെ പ്രിയപ്പെട്ട സംഗീതസംവിധായകനായിരുന്ന ഐസക് തോമസ്‌കുട്ടിസ്രാങ്ക്, സ്വം തുടങ്ങി മികച്ച നിരവധി സിനിമകള്‍ക്കു സംഗീത സംവിധാനം നിര്‍വ്വഹിച്ചു.
പശ്ചാത്തല സംഗീതത്തിന് ഒരു തവണ ദേശീയ പുരസ്കാരം ലഭിച്ചു. ചിത്രം : ആദാമിൻ്റെ മകൻ അബു.
3 തവണ സംസ്ഥാന പുരസ്കാരവും ലഭിച്ചു.

കൈരളി ചാനലിന്റെ സിഗനേച്ചർ ഗാനമായ നീലവാനിന്നു കീഴിലായ്, അലയാഴി തന്‍ തീരഭൂവിലായ്….എന്ന അതിമനോഹരമായ അവതരണഗാനത്തന് സംഗീതം നിര്‍വ്വഹിച്ചത് ഐസക് തോമസ് ആയിരുന്നു. ഏഷ്യാനെറ്റിന്റെയും സിഗ്നേച്ചര്‍ സോങിന് എ.ആര്‍.റഹ്മാനൊപ്പം ഐസക് തോമസ് സംഗീതം നല്‍കിയിട്ടുണ്ട്.
പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം അരവിന്ദൻ്റെ സഹായിയായി പ്രവർത്തിച്ചു. തിരക്കഥാകൃത്ത് എന്ന നിലയിലും മുഖമുദ്ര പതിപ്പിച്ചു. ഏഷ്യാനെറ്റ് കമ്പനിയുടെ വൈസ് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു.