Categories
kerala

പ്രായത്തെ പരിഹസിച്ചുള്ള തമാശ സംസ്‌കാരമല്ല- നടന്‍ സിദ്ധാര്‍ഥിനെ വിമര്‍ശിച്ച് മുരളി തുമ്മാരുകുടി

ശ്രീധരന്റെ പ്രായത്തെ പറ്റി തമാശ പറയുന്നത് നമ്മൾ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നും ഈ കാലത്ത് സംസ്കാരമുള്ള ഒരു മനുഷ്യൻ എങ്ങനെയാണ് പെരുമാറേണ്ടതെതെന്നും മനസ്സിലാക്കാത്തവരാണ്

Spread the love

ഇ.ശ്രീധരന്റെ പ്രായത്തെ പരാമര്‍ശിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശത്തെ പരിഹസിച്ച നടന്‍ സിദ്ധാര്‍ഥിനെ വിമര്‍ശിച്ച് സാമൂഹ്യവിമര്‍ശകന്‍ മുരളി തുമ്മാരുകുടി. പ്രായത്തെ പരിഹസിക്കുന്നത് തെറ്റായ പരിഹാസമാണെന്ന് മുരളി പറയുന്നു. ശ്രീധരന്റെ പ്രായത്തെ പറ്റി തമാശ പറയുന്നത് നമ്മൾ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നും ഈ കാലത്ത് സംസ്കാരമുള്ള ഒരു മനുഷ്യൻ എങ്ങനെയാണ് പെരുമാറേണ്ടതെതെന്നും മനസ്സിലാക്കാത്തവരാണ്– തുമ്മാരുകുടി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ രൂപം :

thepoliticaleditor

പ്രായവും തമാശയും

“Big fan of E. Sreedharan sir and his service to our country as a technocrat. So excited he has joined the BJP and wants to be the next CM of Kerala. I’m just apprehensive that it might be a little premature. He could have waited 10-15 years IMHO. He’s only 88 after all.”

ശ്രീധരൻ കേരള രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ പറ്റി തെന്നിന്ത്യൻ സിനിമാതാരം സിദ്ധാർഥിന്റെ കമന്റാണ്.അത് ലൈക്ക് ചെയ്തിരിക്കുന്നത് പന്തീരായിരം പേർ.അത് പരിഹാസം ആണെന്ന് റിപ്പോർട്ട് ചെയ്‌ത പത്രത്തിന് പോലും തീർത്തും അപഹാസ്യമായ, തെറ്റായ പരിഹാസം ആണെന്ന് പറയാൻ തോന്നിയില്ല.കാരണം ഒരാളുടെ പ്രായത്തെ ചൊല്ലി, രൂപത്തെ ചൊല്ലി, ഭാഷയെ പറ്റി ഒക്കെ ഇകഴ്ത്തി പറയുന്നത് ഇപ്പോഴും നമുക്ക് തമാശയാണ്. ഇത്തരത്തിൽ മറ്റുള്ളവരുടെ രൂപം, ദേശം, ലിംഗം, പ്രായം, അംഗപരിമിതികൾ ഇതിനെ ഒക്കെ പറ്റി തമാശ പറയാൻ പറ്റിയില്ലെങ്കിൽ നമ്മുടെ ടി വി യിലെ കോമഡി പരിപാടികളും സിനിമയിലെ കോമഡി ട്രാക്കും ഒക്കെ നിന്ന് പോകും.അത്തരത്തിൽ ഉള്ള “തമാശകൾ” കേട്ട് വളർന്ന ഒരു സമൂഹത്തിന് ഒരാളുടെ പ്രായം വച്ച് അയാളെ പരിഹസിക്കുന്നത് ലൈക്ക് ചെയ്യേണ്ട തമാശയായി തോന്നും.ശ്രീ ഇ ശ്രീധരൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ പറ്റിയും അദ്ദേഹം അതിന് തിരഞ്ഞെടുത്ത രാഷ്ട്രീയ പാർട്ടിയെ പറ്റിയും എതിർപ്പുള്ളവർ ഉണ്ടാകാം. പക്ഷെ അതിന് അദ്ദേഹത്തിൻ്റെ പ്രായത്തെ പറ്റി തമാശ പറയുന്നത് നമ്മൾ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നും ഈ കാലത്ത് സംസ്കാരമുള്ള ഒരു മനുഷ്യൻ എങ്ങനെയാണ് പെരുമാറേണ്ടതെതെന്നും മനസ്സിലാക്കാത്തവരാണ്. ഇത്തരം ട്വീറ്റുകൾക്ക് ലൈക്ക് അടിക്കാൻ തോന്നുന്നവർ എപ്പോഴെങ്കിലും “ageism: എന്നൊരു വാക്ക് ഗൂഗിൾ ചെയ്ത് നോക്കണം. ഇല്ലെങ്കിൽ ഒരിക്കൽ അത് നിങ്ങളെ തേടിയും എത്തും.

മുരളി തുമ്മാരുകുടി

Spread the love
English Summary: murali thummarukudi criticises actor Sidharth's comments on E.Sreedharan's age.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick