തിരുവനന്തപുരത്തെ എ.കെ.ജി. സെന്ററില്‍ നടന്ന ചടങ്ങില്‍ ഇടതു പക്ഷ ജനാധിപത്യമുന്നണിയുടെ ഈ തിരഞ്ഞെടുപ്പിലെ മുദ്രാവാക്യ പോസ്റ്റര്‍ പുറത്തിറക്കി. സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കി പ്രകാശനം ചെയ്തു. ഭരണത്തുടര്‍ച്ച കിട്ടുമെന്ന ഉറപ്പാണ് ജനത്തിന് നല്‍കുന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു.
2016-ല്‍ ഇടതുമുന്നണി ഇറക്കിയ പോസ്റ്ററും ശ്രദ്ധേയമായ ചര്‍ച്ചാവിഷയമായിരുന്നു. എല്‍.ഡി.എഫ്. വരും എല്ലാം ശരിയാകും എന്നതായിരുന്നു പിന്നീട് പല സന്ദര്‍ഭങ്ങളിലും വലിയ ചര്‍ച്ചാവിഷയമായ അന്നത്തെ മുദ്രാവാക്യം. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ നിരന്തരം ട്രോള്‍ ചെയ്ത് ജനകീയമായിത്തീര്‍ന്ന മുദ്രാവാക്യമായിരുന്നു അത്.