Categories
kerala

ചെന്നൈ എക്‌സ്പ്രസില്‍ നിന്നും വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി

സ്ഫോടകവസ്തുക്കള്‍ തലശ്ശേരിയില്‍ കിണറ് നിർമാണ ജോലിക്ക് കൊണ്ടുവന്നതാണെന്ന് മൊഴി

Spread the love

ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽനിന്നും വന്‍ തോതിലുള്ള സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. തിരൂരിനും കോഴിക്കോടിനും ഇടയില്‍ വെച്ച് റെയില്‍വെ സംരക്ഷണ സേനയുടെ പ്രത്യേക സ്‌ക്വാഡ് ട്രെയിന്‍ പരിശോധിച്ചാണ് ഇവ പിടിച്ചെടുത്തത്. തിരുവണ്ണാമലൈ സ്വദേശിനി രമണിയെ കസ്റ്റഡിയിലെടുത്തു.

117 ജലാറ്റിൻ സ്റ്റിക്കുകള്‍, 350 ഡിറ്റണേറ്റർ എന്നിവയാണ് പിടികൂടിയത്. ഡി വണ്‍ കംപാര്‍ട്ട്‌മെന്റില്‍ സീറ്റിനടിയില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍ .

thepoliticaleditor

രമണി ഇരുന്നിരുന്ന സീറ്റിന് അടിയില്‍ നിന്നുമാണ് സ്ഫോടകവസ്തു കണ്ടെത്തിയത്. ഇവരെ ആര്‍.പി.എഫും പൊലീസും സ്‌പെഷല്‍ ബ്രാഞ്ചും ചോദ്യം ചെയ്തു.

ചെന്നൈ കട്പാടിയില്‍ നിന്ന് തലശേരിയിലേക്കുള്ള ടിക്കറ്റാണ് ഈ യാത്രക്കാരിയുടെ കൈവശം ഉണ്ടായിരുന്നത്. സ്ഫോടകവസ്തുക്കള്‍ തലശ്ശേരിയില്‍ കിണറ് നിർമാണ ജോലിക്ക് കൊണ്ടുവന്നതാണെന്ന് ഇവർ മൊഴി നല്‍കി.

Spread the love
English Summary: LARGE QUANTITY OF EXPLOSIVES RECOVERED FROM CHENNAI TRAIN AT KOZHIKODE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick