Categories
kerala

കൊവിഡ് ബാധ ഏറ്റവും കുറഞ്ഞത് ഇപ്പോഴും കേരളത്തില്‍; കണക്കുകളുമായി മുഖ്യമന്ത്രി

കൊവിഡ് രോഗവ്യാപനം രാജ്യത്ത് ഏററവും കുറഞ്ഞിരിക്കുന്ന സംസ്ഥാനം ഇപ്പോഴും കേരളം തന്നെയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കണക്കുകള്‍ നിരത്തി സ്ഥാപിച്ചു.
രോഗവ്യാപനം കുറയ്ക്കാന്‍ കേരളത്തിന് കഴിഞ്ഞു. രാജ്യത്ത് മൊത്തില്‍ നാലില്‍ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട് എങ്കില്‍ കേരളത്തില്‍ പത്തിലൊരാള്‍ക്കു മാത്രമാണ് രോഗം ബാധിച്ചത് എന്നാണ് ഐ.സി.എം.ആറിന്റെ സര്‍വ്വേഫലം. കപല ഘട്ടങ്ങളിലായി നടന്ന കൊവിഡ് സിറോ സര്‍വ്വേ റിപ്പോര്‍ട്ടുകളിലും ഇത് കാണാം. ഇന്ത്യയില്‍ മൊത്തത്തില്‍ നൂറ് ആളുകള്‍ക്ക് ആറു പേര്‍ക്ക് കൊവിഡ് ബാധിച്ചപ്പോള്‍ കേരളത്തില്‍ ഇത് മൂന്നു പേരിലേ ഉള്ളൂ എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സികളുടെ തന്നെ റിപ്പോര്‍ട്ട്. സിറോ റിപ്പോര്‍ട്ടുകള്‍ എല്ലാ താലൂക്ക് തലങ്ങളിലേക്കും പ്രാദേശിക തലങ്ങളിലേക്കും നല്‍കാന്‍ നടപടിയെടുക്കും. ജാഗ്രത തുടരേണ്ടത് സൂചിപ്പിക്കാനാണിത്.

Spread the love
English Summary: kovid spread still minimum in kerala comparing national level says chief minister.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick