കൊവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനുദ്ദേശിച്ച് സര്‍ക്കാര്‍ ആര്‍.ടി.പി.സി.ആര്‍.പരിശോധയുടെ നിരക്ക് കുറച്ച് 448 രൂപയാക്കുകയും മൊബൈല്‍ ലാബുകള്‍ സജ്ജമാക്കുകയും ചെയ്യുന്നു. ഒപ്പം വിദേശത്തു നി്ന്നും എത്തുന്നവരുടെ പരിശോധന സൗജന്യമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
പരിശോധനയുടെ നിരക്ക് കുറയ്ക്കുമ്പോള്‍ കൂടുതല്‍ പേര്‍ പരിശോധനയ്‌ക്കെത്തുമെന്നാണ് കണക്കുകൂട്ടല്‍. ഇപ്പോള്‍ സ്വകാര്യ ലാബുകളില്‍ 1700 രൂപയാണ് ഫീസ്. പരിശോധനാഫലത്തില്‍ വീഴ്ച ഉണ്ടായാല്‍ ലാബിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദ്ദേശമുണ്ട്. 24 മണിക്കൂറിനകം ഫലം ലഭ്യമാക്കിയില്ലെങ്കിലും ലാബിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.