മാണി സി.കാപ്പനെ പാര്‍ടിയില്‍ നിന്നും പുറത്താക്കിയതായി എന്‍.സി.പി. പ്രസിഡണ്ട് ശരദ്പവാര്‍ സര്‍ക്കുലര്‍ ഇറക്കിയതിനു പിറകെ കാപ്പന്റെ ജില്ലയായ കോട്ടയത്തെ ജില്ലാക്കമ്മിറ്റിയെയും പിരിച്ചു വിട്ടു.
കാപ്പന്‍ പാര്‍ടി വിടുന്നതായി പ്രഖ്യാപിച്ച് യു.ഡി.എഫിന്റെ ഐശ്വര്യകേരളയാത്രയില്‍ പങ്കെടുത്ത അതേദിവസം തന്നെയാണ് കോട്ടയം ജില്ലാക്കമ്മിറ്റിയെയും പിരിച്ചു വിട്ടത്. സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ ആണ് ഇതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ഗുരുതരമായ പാര്‍ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ സാജു എം.ഫിലിപ്പ് പ്രസിഡണ്ടായുള്ള ജില്ലാ കമ്മിറ്റി പിരിച്ചുവിടുന്നതായും താല്‍ക്കാലിക ചുമതല മുന്‍ ജില്ലാ പ്രസിഡണ്ട് ടി.വി.ബേബിക്ക് നല്‍കുന്നതായും ആണ് തീരുമാനം. സാജു എം.ഫിലിപ്പ് മാണി കാപ്പനൊപ്പം പോയ സാഹചര്യത്തിലാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ കമ്മിറ്റി കാപ്പനൊപ്പം നില്‍ക്കുന്ന പശ്ചാത്തലത്തിലുമാണ് കമ്മിറ്റിയെ ആകെ പിരിച്ചു വിടാനുള്ള തീരുമാനം.