കേരളം ഉള്‍പ്പെടെ 5 സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചു. വോട്ടെണ്ണല്‍ മെയ് രണ്ടിന്. മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
കേരളത്തില്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍6 -ന് നടത്താനാണ് തീരുമാനം. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും ഏപ്രില്‍ 6-ന് തന്നെ നടത്തും.

മാര്‍ച്ച് 12 വിജ്ഞാപനം ഇറങ്ങും. പത്രികാസമര്‍പ്പണം മാര്‍ച്ച് 19 വരെ. സൂക്ഷ്മ പരിശോധന 20ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22.
മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, പുത്ുച്ചേരി എന്നിവിടങ്ങളിലും ഏപ്രില്‍ ആറിന് തന്നെ ഒറ്റഘട്ടമായിട്ടാണ് ഇലക്ഷന്‍.
പുതുച്ചേരി– ഏപ്രില്‍ ആറിന് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ്.
തമിഴ്‌നാട്–ഏപ്രില്‍ ആറിന് ഒറ്റ ഘട്ടമായി തിരഞ്ഞെടുപ്പ്.
ബംഗാള്‍- എട്ട് ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം മാര്‍ച്ച് 27, അവസാനഘട്ടം ഏപ്രില്‍ 29.
ആസ്സാം–മൂന്ന് ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ്. ആദ്യഘട്ടം മാര്‍ച്ച് 27, അവസാന ഘട്ടം ഏപ്രില്‍ 6.