Categories
kerala

ഓരോ വിധ പ്രസ്താവനയുമായി മുന്നോട്ടുപോകുന്നവര്‍ സ്വയം ചിന്തിക്കണം-വേണുഗോപാല്‍

എംഎം മണിയും ജി സുധാകരനുമെല്ലാം സംസാരിക്കുമ്പോള്‍ അത് നാടന്‍ ശൈലി എന്നാണ് മുഖ്യമന്ത്രി പോലും പറയാറുള്ളത്. സുധാകരന്‍ പറഞ്ഞപ്പോള്‍ എല്ലാവരും കൂടി അദ്ദേഹത്തിന്റെ മേല്‍ കുതിരകയറുകയാണ്

Spread the love

അഭിപ്രായങ്ങള്‍ പറയുമ്പോള്‍ ബന്ധപ്പെട്ടവരുമായി ആലോചിച്ച ശേഷം പറയണമെന്ന് പാര്‍ട്ടി തീരുമാനമെടുത്തിട്ടുണ്ട് എന്നും ഓരോ ദിവസവും ഓരോവിധത്തിലുള്ള പ്രസ്താവനയുമായി മുന്നോട്ടുപോകുന്നവര്‍ സ്വയം ചിന്തിക്കണം എന്നും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എല്ലാവരുമായും ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും എഐസിസി ജനറല്‍ സെക്രട്ടറിവേണുഗോപാല്‍ പറഞ്ഞു. അക്കാര്യത്തില്‍ കര്‍ശനമായ നിലപാട് ഹൈക്കമാന്‍ഡ് സ്വീകരിക്കും. ഡെല്‍ഹിയില്‍ വാര്‍ത്താലേഖകരോട് പ്രതികരിക്കുകയായിരുന്നു വേണുഗോപാല്‍. പാര്‍ട്ടിക്കുള്ളില്‍ ആലോചിച്ച് വേണം കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്താനെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് ഓരോ നേതാക്കളും ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങള്‍ കുറയ്ക്കുക എന്നാണ് നേതാക്കളോട് പറയാനുള്ളത്.

thepoliticaleditor

നാടന്‍ ശൈലിയിലുള്ള പ്രയോഗമാണ് കെ. സുധാകരന്‍ നടത്തിയതെന്ന് വേണുഗോപാല്‍ പറഞ്ഞു. എംഎം മണിയും ജി സുധാകരനുമെല്ലാം സംസാരിക്കുമ്പോള്‍ അത് നാടന്‍ ശൈലി എന്നാണ് മുഖ്യമന്ത്രി പോലും പറയാറുള്ളത്. സുധാകരന്‍ പറഞ്ഞപ്പോള്‍ എല്ലാവരും കൂടി അദ്ദേഹത്തിന്റെ മേല്‍ കുതിരകയറുകയാണ്. സുധാകരന്‍ പറഞ്ഞ വാക്കിനെ വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും സുധാകരന്റെ വിശദീകരണത്തോടെ അത് അവസാനിപ്പിക്കേണ്ടതാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick