Categories
latest news

കൊല്‍ക്കത്തയില്‍ ആദ്യമായി ഇടത്-കോണ്‍ഗ്രസ് കൂറ്റന്‍ റാലി

ഇടത്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് എന്ന പാര്‍ടിയും സഖ്യമായാണ് റാലി

Spread the love

ബ്രിഗേഡ് ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത് ചരിത്രത്തിലെ പുതിയൊരു തുടക്കത്തിന്. ബംഗാളിന്റെ ചരിത്രത്തിലാദ്യമായി ഇടതുപക്ഷം കോണ്‍ഗ്രസുമായി ചേര്‍ന്ന് നടത്തിയ തിരഞ്ഞെടുപ്പു റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ലക്ഷക്കണക്കിന് പേരാണ് റാലിയില്‍ അണിനിരന്നത്. ഇടത്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് എന്ന പാര്‍ടിയും സഖ്യമായാണ് റാലി നടത്തിയത്. നന്ദിഗ്രാം ഉള്‍പ്പെടെ 30 സീറ്റാണ് ഐ.എസ്.എഫ്. ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഇടതു-കോണ്‍ഗ്രസ് സഖ്യം അംഗീകരിച്ചിട്ടില്ല.
കോണ്‍ഗ്രസുമായാണ് ഐ.എസ്.എഫിന് നേരിട്ട് സഖ്യമുള്ളത്. എന്നാലത് ഉറപ്പുള്ള തിരഞ്ഞെടുപ്പു സഖ്യമായിട്ടില്ല. സീറ്റ് വിഭജന കാര്യത്തില്‍ കോണ്‍ഗ്രസുമായി യോജിപ്പിലെത്തിയിട്ടില്ല. വാതില്‍ തുറന്നിട്ടിരിക്കയാണെന്നും താല്‍പര്യമുള്ള ആര്ക്കും വരാമെന്നും പാര്‍ടി നേതാവ് അബ്ബാസ് സിദ്ദിഖി കോണ്‍ഗ്രസിനെ ഉദ്േദശിച്ച് അഭിപ്രായപ്പെട്ടു.

Spread the love
English Summary: huge rally of left-congres-isf workers in kolkatta

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick