കേരളത്തിലെ വിരമിച്ച കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങള്‍ക്ക് പിണറായി വിജയന്‍ ഒരു ഉറപ്പ് നല്‍കിയിരുന്നു. കാലാവധി പൂര്‍ത്തിയാക്കും മുമ്പേ സര്‍ക്കാര്‍ അത് പാലിച്ചു. അവരുടെ വീട്ടു നികുതി പൂര്‍ണമായും സൗജന്യമാക്കിയുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങി.
വിരമിച്ച ഭടന്മാര്‍, അവരുടെ ഭാര്യമാര്‍, തീരസംരക്ഷണ സേനയിലെ വിരമിച്ചവര്‍, അവരുടെ ഭാര്യമാര്‍ എന്നിവരുടെ വീട്ടു നികുതി നേരത്തെ സൗജന്യമാക്കിയിരുന്നു. അര്‍ധ സൈനകര്‍ക്കും ഈ ആനുകൂല്യം നല്‍കണമെന്നാവശ്യപ്പെട്ട് വിരമിച്ച സൈനികരുടെ സംഘടന മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിലാണ് അനുകൂല തീരുമാനം ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്തെ ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി. എന്നീ കേന്ദ്ര പൊലീസ് സേനകളിലെ ഭടന്‍മാര്‍ക്കും അവരുടെ ഭാര്യമാര്‍ക്കും താമസിക്കാനുപയോഗി്ക്കുന്ന വീടുകള്‍ക്ക് 2021-22 സാമ്പത്തി വര്‍ഷം മുതല്‍ വസ്തു നികുതിയില്‍ ഇളവ് അനുവദിക്കും.
2000 ചതുരശ്ര അടിയില്‍ കവിയാത്ത ഒരു വീടിന് മാത്രമാണ് ഇളവ് അനുവദിക്കുക.
2000 അടിയില്‍ കൂടുതല്‍ വരുന്ന വീടുകള്‍ക്ക് അവയുടെ 2000-ല്‍ കൂടുതല്‍ വരുന്ന തറ വിസ്തീര്‍ണത്തിനു മാത്രം നികുതി നല്‍കിയാല്‍ മതിയെന്നും ഉത്തരവില്‍ പറയുന്നു.