കാശ്മീരില്‍ വിമത നേതാക്കളെ വിളിച്ചു കൂട്ടി ശാന്തിസമ്മേളനം നടത്തി പാര്‍ടി നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച ശേഷം തൊട്ടു പിറ്റേന്ന് കോണ്‍ഗ്രസ് സീനിയര്‍ നേതാവ് ഗുലാംനബി ആസാദിന്റെ പുതിയ പ്രസംഗം ദുരൂഹത വര്‍ധിപ്പിക്കുന്നു. കാശ്മീരിലെ സ്വന്തം ഗ്രാമത്തില്‍ പൊതുചടങ്ങില്‍ സംസാരിക്കവേ, നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തുന്ന പ്രസംഗമാണ് ഗുലാം നബി നടത്തിയത്.
എന്നെപ്പോലെ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരു ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. അദ്ദേഹം അവിടെ ഒരു ചായ വില്പനക്കാരനായിരുന്നു. ഞങ്ങള്‍ രാഷ്ട്രീയമായി എതിരാണ്, പക്ഷേ സ്വന്തം ഭൂതകാലം, വേരുകള്‍ ഒളിച്ചുവെക്കാതിരിക്കുന്നതിനും സത്യസന്ധമായി തുറന്നു പറയുന്നതിനും ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു–മോദിയെ സ്തുതിച്ചു കൊണ്ട് ഗുലാംനബി പറഞ്ഞതിങ്ങനെയായിരുന്നു. താനും മോദിയും ഒരുപോലെ ഗ്രാമത്തില്‍ നിന്നാണെന്ന സാദൃശ്യം എടുത്തു പറഞ്ഞ ശേഷമായിരുന്നു ഗുലാംനബിയുടെ മോദിപ്രശംസ.
സ്വന്തം പാര്‍ടി ദുര്‍ബലമായിരിക്കുന്നു എന്ന് തുറന്ന് വിമര്‍ശിക്കാന്‍ വിമത നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ക്കുകയും മറുവശത്ത് ബി.ജെ.പി.യുടെ പ്രധാനമന്ത്രിയെ തുറന്ന് പ്രശംസിക്കുകയും ചെയ്യുന്നത് പ്രത്യേക ഉദ്ദേശ്യത്തോടെയാണെന്ന സംശയം ഉയരുന്നുണ്ട്. ജി-23 എന്ന പേരിലുള്ള കോണ്‍ഗ്രസിലെ വിമത നേതാക്കളുടെ നേതാവാണ് ഗുലാംനബി. രാജ്യസഭാംഗത്വം അവസാനിച്ച ശേഷം ദീര്‍ഘമായ പാര്‍ലമെന്ററി ജീവിതത്തില്‍ നിന്നും വിടവാങ്ങുന്ന വേളയില്‍ നരേന്ദ്രമോദി ഗുലാംനബിയെ ഏറെ പുകഴ്ത്തി സംസാരിക്കുകയും വികാരഭരിതനാവുകയും ചെയ്തിരുന്നു. ഗുലാംനബിയെ ബി.ജെ.പി. സ്വീകരിക്കാന്‍ പോവുകയാണോ എ്ന്ന് സംശയവും അപ്പോഴേ ഉയരുന്നുണ്ട്. പുതിയ സംഭവ വികാസങ്ങള്‍ അത് ബലപ്പെടുത്തുന്നു.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്‍ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023

Categories
latest news

Social Connect
Editors' Pick
ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ ടിഎംസിയിൽ ചേർന്നു
May 29, 2023