Categories
social media

ഗുജറാത്ത് നഗരസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. തൂത്തുവാരി, കോണ്‍ഗ്രസ് നാമാവശേഷമായി

576 സീറ്റുകളില്‍ 401 സീറ്റുകളും ബി.ജെ.പി.ക്ക് കിട്ടി. കോണ്‍ഗ്രസിന് വെറും 50 സീറ്റ് മാത്രം

Spread the love

ഗുജറാത്തില്‍ ആറ് മെട്രോ നഗരസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ആറും ബി.ജെ.പി. തൂത്തുവാരി. അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വഡോദര, ജാംനഗര്‍, ഭവനഗര്‍ എന്നിവയാണ് മെട്രോ നഗരസഭകള്‍. ആകെയുള്ള 576 സീറ്റുകളില്‍ 401 സീറ്റുകളും ബി.ജെ.പി.ക്ക് കിട്ടി. കോണ്‍ഗ്രസിന് വെറും 50 സീറ്റ് മാത്രം. 2015-ല്‍ കോണ്‍ഗ്രസ് ജയിച്ചിരുന്ന സൂറത്തും ഇത്തവണ അവര്‍ക്ക് നഷ്ടപ്പെട്ടു. എന്നാല്‍ അവിടെ ആം ആദ്മി പാര്‍ടി വിജയക്കൊടി പാറിച്ച് 27 സീറ്റുകളില്‍ ജയിച്ചു എന്നത് വലിയ കൗതുകമായി.
കോണ്‍ഗ്രസിനെ അന്ധാളിപ്പിച്ച സൂറത്തിലെ പരാജയത്തിന് രണ്ട് കാരണങ്ങളാണ് പറയുന്നത്. ഒന്ന് പട്ടീദാര്‍ സമുദായം കോണ്‍ഗ്രസിന് എതിരായിരുന്നു എന്നതാണ്. രണ്ടാമത്തെത് ആം ആദ്മി പാര്‍ടി പട്ടീദാര്‍ സമുദായത്തിലെ ആളുകളെ സ്ഥാനാര്‍ഥികളാക്കി എന്നതും.

Spread the love
English Summary: gujarath municipal elections--bjp won in all the six municipalities, congress totally collapsed

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick