ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളിലാണെന്ന് പറഞ്ഞ ഒരു മഹാന്റെ കൊച്ചുമകള്‍ ഇന്നലെ ഡെല്‍ഹി-യു.പി. അതിര്‍ത്തിയിലെ കര്‍ഷക സമര കേന്ദ്രമായ ഗാസിപ്പൂരിലെത്തി. താരാഗാന്ധി എത്തിയത് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പറയാന്‍. തന്റെ സന്ദര്‍ശനത്തിനു പിന്നില്‍ യാതൊരു കക്ഷിരാഷ്ട്രീയവും ഇല്ലെന്നും താര വ്യക്തമാക്കി. താന്‍ നടത്തുന്ന ഗാന്ധി ഫൗണ്ടേഷന്‍ എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് താര ഗാന്ധി എത്തിയത്.
എനിക്ക് രാഷ്ട്രീയം അറിയില്ല. പക്ഷേ ഒന്നറിയാം. കര്‍ഷകസഹോദരര്‍ക്ക് നേട്ടമില്ലെങ്കില്‍ രാജ്യത്തിന് നേട്ടമില്ല. നമ്മെ ഊട്ടുന്ന കര്‍ഷകര്‍ക്കു വേണ്ടിയാണ് ഞാനിവിടെ പിന്തുണയുമായി വന്നത്- താര ഗാന്ധി പറഞ്ഞു.
മഹാത്മജിയുടെ മകന്‍ ദേവദാസ് ഗാന്ധിയുടെയും സി.രാജഗോപാലാചാരിയുടെ മകള്‍ ലക്ഷ്മിയുടെയും മകളാണ് താര ഗാന്ധി.