പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നതിനിടെ തിരിച്ചടിക്കൊനൊരുങ്ങി എല്‍ഡിഎഫ് സര്‍ക്കാര്‍. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയവരുടെ വിവരങ്ങള്‍ നല്‍കാന്‍ എല്ലാ വകുപ്പ് സെക്രട്ടറിമാര്‍ക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഇന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം.
അതോടൊപ്പം ഇനി ഓരോ വകുപ്പിലും പൊതുമേഖല സ്ഥാപനങ്ങളിലും റിപ്പോര്‍ട്ട് ചെയ്യാനുള്ള ഒഴിവുകളുടെ എണ്ണവും അടിയന്തിരമായി കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പിന്‍വാതില്‍ നിയമനങ്ങള്‍ പ്രതിപക്ഷം ശക്തമാക്കുമ്ബോള്‍ തിരിച്ചടിക്കാനാണ് മുന്‍ സര്‍ക്കാരിന്‍റെ കാലത്തെ നിയമനങ്ങളുടെ കണക്കുകള്‍ ശേഖരിക്കുന്നത്.