Categories
kerala

മൂലമറ്റം പവർഹൗസിൽ വൻ പൊട്ടിത്തെറി; സംസ്ഥാനത്ത്‌ വൈദ്യുതി നിയന്ത്രണം

ഇടുക്കി നിലത്തിലെ വൈദ്യുതി ഉൽപാദനം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ് . സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്

Spread the love

ഇടുക്കി മൂലമറ്റം പവർഹൗസിൽ വൻ പൊട്ടിത്തെറി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി

നാലാം നമ്പർ ജനറേറ്ററിലെ ഓക്സിലറി സംവിധാനത്തിലാണ്‌ പൊട്ടിത്തെറി ഉണ്ടായത് . ജനറേറ്റർ പ്രവർത്തി പ്പിച്ചുകൊണ്ടിരിക്കെയായിരുന്നു പൊട്ടിത്തെറി . ആളപായമില്ല . ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു .

thepoliticaleditor

പൊട്ടിത്തെറിയെ തുടർന്ന് വൈദ്യുതി ഉൽപാദനം നിർത്തി . പീക്ക് സമയത്ത് ചെറിയ തോതിൽ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തി . ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ നാലാം നമ്പർ മെഷീനുമായി ബന്ധപ്പെട്ട് സാങ്കേതിക തകരാർ കാരണം ഇടുക്കി നിലത്തിലെ വൈദ്യുതി ഉൽപാദനം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ് . സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് . തകരാർ പരിഹരിച്ചു ഉല്പാദനം പുനഃസ്ഥാപിക്കുവാനുള്ള ശ്രമം നടന്നു വരുന്നു .

Spread the love
English Summary: explosion in idukki power station limited load shedding inside the state.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick