Categories
kerala

ജോസ് കെ.മാണി തന്നെ ചെയര്‍മാന്‍, തിര.കമ്മീഷന്റെ അംഗീകാരം

കേരളാ കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ ചെയര്‍മാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്ത നടപടിക്ക് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. കേരളാ കോണ്‍ഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ.മാണി നയിക്കുന്ന വിഭാഗത്തിന് അനുവദിച്ചതിന്റെ തുടര്‍ച്ചയായി പാര്‍ട്ടി ചെയര്‍മാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്ത നടപടിക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കി.
ചെയര്‍മാനായി ജോസ് കെ.മാണിയേയും, മറ്റ് ഭാരവാഹികളെയും അംഗീകരിച്ചതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

Spread the love
English Summary: election commission approves jos k. mani as charman of kerala congress (m)

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick