Categories
latest news

കാര്‍ഷിക നിയമങ്ങള്‍ നല്ലതെന്ന് ഇ.ശ്രീധരന്‍, റെയില്‍വേ സ്വകാര്യവല്‍ക്കരണം വലിയ തെറ്റ്

രാഷ്ട്രീയത്തില്‍ ചേരുന്നത് ഭാര്യയ്ക്ക് സമ്മതമാണെങ്കിലും മക്കള്‍ എതിരാണെന്ന് ശ്രീധരന്‍ പറയുന്നു

Spread the love

ഇ.ശ്രീധരന്റെ ബി.ജെ.പി. പ്രവേശം ദേശീയ മാധ്യമങ്ങള്‍ക്കും വലിയ വാര്‍ത്തയാണ്. മോദിയെ പ്രശംസ കൊണ്ട് മൂടിയാണ് ശ്രീധരന്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. വിവാദ കാര്‍്ഷിക നിയമങ്ങള്‍ വളരെ നല്ലതാണെന്നാണ് ശ്രീധരന്റെ ഒരു പ്രധാന പ്രതികരണം. അതേസമയം മോദി ഭരണത്തില്‍ റെയില്‍വേ സ്വകാര്യവല്‍ക്കരിക്കുന്നതിനെ ശ്രീധരന്‍ അനുകൂലിക്കുന്നില്ല. ഏറ്റവും വലിയ തെറ്റാണ് റെയില്‍വേ സ്വകാര്യവല്‍ക്കരണമെന്ന് അദ്ദേഹം പറയുന്നു.
രാഷ്ട്രീയത്തില്‍ ചേരുന്നത് ഭാര്യയ്ക്ക് സമ്മതമാണെങ്കിലും മക്കള്‍ എതിരാണെന്ന് ശ്രീധരന്‍ പറയുന്നു. തന്റെ പ്രായാധിക്യമാണ് മക്കള്‍ക്ക് എതിര്‍പ്പുണ്ടാകാന്‍ കാരണമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
ദേശീയ രാഷ്ട്രീയത്തില്‍ വരാന്‍ താല്‍പര്യമില്ലെന്നും കേരളത്തെ വികസിപ്പിക്കുക എന്നതു മാത്രമാണ് തനിക്ക് താല്‍പര്യമെന്നും അദ്ദേഹം പറയുന്നു. 20 വര്‍ഷമായി കേരളത്തില്‍ ഒറ്റ വ്യവസായവും വന്നിട്ടില്ല. കേരളത്തെ കടത്തില്‍ നിന്നും മോചിപ്പിക്കുക എന്നതും തന്റെ ലക്ഷ്യമാണെന്ന് ശ്രീധരന്‍ പറഞ്ഞു.

Spread the love
English Summary: E. SREEDHARAN SUPPORTS AGRICULTURAL LAWS, BUT DISAGREES WITH THE PRIVATISATION OF RAILWAYS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick